തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള സംവാദം നാളെ. കെ റെയില്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി മെയ് നാലിനു ജനകീയ പ്രതിരോധ സമിതിയും ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയേയും സര്‍ക്കാര്‍ പ്രതിനിധികളേയും സംവാദത്തിനു ക്ഷണിക്കുമെന്നും സംഘടനയുടെ നേതാക്കള്‍ പറഞ്ഞു.
അലോക് വര്‍മ, ജോസഫ് സി.മാത്യു, ആര്‍.വി.ജി മോനോന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുമെന്നു സമിതിയുടെ നേതാക്കള്‍ അവകാശപ്പെട്ടു. വി.എസ് അച്യുതാനന്ദന്റെ മുന്‍ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യുവിനെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് പദ്ധതിയെ എതിര്‍ക്കുന്ന റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും കെ റെയില്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയിരുന്നു.
രാവിലെ പതിനൊന്നിന് ഹോട്ടല്‍ താജ് വിവാന്തയിലാണ് കെ റെയില്‍ ചര്‍ച്ച. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റ് ഡോ. ആര്‍.വി.ജി മേനോന്‍, റിട്ട. റെയില്‍വെ ബോര്‍ഡ് മെംബര്‍ സുബോധ് കുമാര്‍ ജയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി.ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.
നാഷനല്‍ അക്കാഡമി ഓഫ് ഇന്ത്യന്‍ റെയില്‍വേസില്‍ നിന്നു വിമരിച്ച സീനിയര്‍ പ്രഫസര്‍ മോഹന്‍ എ. മേനോനായിരിക്കും മോഡറേറ്റര്‍. കെറെയിലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ചര്‍ച്ച തത്സമയമുണ്ടാകും. പ്രവേശനം ക്ഷണിക്കപ്പെട്ട സദസിനു മാത്രമായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.