ഈദ് ആഘോഷം, യുഎഇയിലെ കരിമരുന്ന് പ്രയോഗങ്ങളെവിടെയൊക്കെ എന്നറിയാം

ഈദ് ആഘോഷം, യുഎഇയിലെ കരിമരുന്ന് പ്രയോഗങ്ങളെവിടെയൊക്കെ എന്നറിയാം

യുഎഇ: ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ് യുഎഇ. ഇത്തവണ 9 ദിവസത്തെ നീണ്ട അവധിയാണ് സർക്കാർ ജീവനക്കാർക്ക് യുഎഇ നല്കിയിട്ടുളളത്. അവധി ആഘോഷമാക്കാന്‍ വിവിധ ഇടങ്ങളില്‍ കരിമരുന്ന് പ്രയോഗമുള്‍പ്പടെയുളള പരിപാടികള്‍ സജ്ജമാക്കിയിട്ടുണ്ട്. 

പാം ഐലന്‍റിലെ ദ പോയിന്‍റെയിലും ദുബായ് മരീനയിലെ ബ്ലൂ വാട്ടർ ഐലന്‍റിലും ഈദ് ദിനത്തില്‍ രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗമൊരുക്കിയിട്ടുണ്ട്. 

ഈദുല്‍ ഫിത്തർ കഴിഞ്ഞ് അടുത്ത ദിവസം ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ രാത്രി 9 ന് വെടിക്കെട്ട് ആസ്വദിക്കാം. യാസ് ഐലന്‍റില്‍ ഈദ് ദിനത്തില്‍ രാത്രി 9 മണിക്കാണ് വെടിക്കെട്ട്. ഗ്ലോബല്‍ വില്ലേജില്‍ ഏപ്രില്‍ 30 മുതല്‍ വെടിക്കെട്ടും വിവിധ പരിപാടികളും വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്. ഗ്ലോബല്‍ വില്ലേജിന്‍റെ പ്രവർത്തന സമയം ഏപ്രില്‍ 30 മുതല്‍ വൈകീട്ട് 5 മുതല്‍ പുലർച്ചെ 2 വരെയാക്കിയിട്ടുണ്ട്. രാജ്യത്തുടനീളം ചെറുതും വലുതുമായ ആഘോഷപരിപാടികളാണ് ഒരുക്കിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.