യുഎഇ: ഈദ് അവധി ദിനങ്ങളില്‍ വിമാനത്താവളങ്ങളില്‍ തിരക്ക് വർദ്ധിക്കാനുളള സാഹചര്യം മുന്നില്‍ കണ്ട് മാർഗനിർദ്ദേശം നല്‍കി ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ. ഏപ്രില്‍ 29 മുതല്‍ ആരംഭിക്കുന്ന അവധി ദിനങ്ങളില്‍ 1.9 ദശലക്ഷം യാത്രാക്കാർ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെയ് ഏഴിന് മാത്രം 2,00,000 ത്തോളം യാത്രാക്കർ വിമാനത്താവളത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. തിരക്ക് മുന്നില്‍ കണ്ട് യാത്രാക്കാർക്ക് വിമാനത്താവള അധികൃതർ നല്‍കിയ മാർഗനിർദ്ദേശങ്ങളിങ്ങനെ
യാത്രാലക്ഷ്യമായ സ്ഥലം ആവശ്യപ്പെടുന്ന യാത്ര നിർദ്ദേശങ്ങള്‍ പൂർണമായും പാലിക്കണം. യാത്രാരേഖകളെല്ലാം കൃത്യമാണെന്ന് ഉറപ്പിക്കേണ്ടത് വിമാനകമ്പനികളാണ്.
12 വയസിന് മുകളിലുളളവർക്ക് സ്മാർട് ഗേറ്റുകള്‍ ഉപയോഗിക്കാം
ടെർമിനല്‍ ഒന്നിലൂടെയാണ് യാത്ര ചെയ്യുന്നതെങ്കില്‍ യാത്രയുടെ 3 മണിക്കൂർ മുന്‍പെങ്കിലും വിമാനത്താവളത്തിലെത്തണം. ഓണ്‍ ലൈന്‍ ചെക്ക് ഇന്‍ ലഭ്യമാണ് ടെർമിനൽ 3-ൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് എമിറേറ്റ്സിന്‍റെ സൗകര്യപ്രദമായ നേരത്തെയുള്ള ചെക്ക്-ഇൻ, സെൽഫ് സർവീസ് ചെക്ക്-ഇൻ സൗകര്യം ഉപയോഗിക്കാം.
റോഡുകളില്‍ തിരക്ക് കൂടാനുളള സാധ്യതയും മുന്നില്‍ കാണണം.
യാത്രയയ്ക്കാന്‍ കൂടുംബത്തെ വിമാനത്താവളത്തിലേക്കു കൂട്ടുന്നത് തിരക്കുളള സമയങ്ങളില്‍ ഒഴിവാക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.