ഈദ് അവധി വിവിധ എമിറേറ്റുകളിലെ സൗജന്യപാർക്കിംഗ് അറിയാം

ഈദ് അവധി വിവിധ എമിറേറ്റുകളിലെ സൗജന്യപാർക്കിംഗ് അറിയാം

യുഎഇ: ഈദ് അവധി ദിനങ്ങളില്‍ വിവിധ എമിറേറ്റുകളില്‍ സൗജന്യപാർക്കിംഗ് പ്രഖ്യാപിച്ചു. ദുബായില്‍ 7 ദിവസം പാർക്കിംഗ് സൗജന്യമായിരിക്കുമെന്നു ആർടിഎ അറിയിച്ചു. ഏപ്രിൽ 30 മുതൽ മെയ് 6 വരെ മൾട്ടി ലെവൽ പാർക്കിംഗ് ഒഴികെ ഉള്ള ഇടങ്ങളിൽ പാർക്കിംഗ് സൗജന്യമായിരിക്കും.

ഉപഭോക്തൃസേവന കേന്ദ്രങ്ങൾക്ക് ഏപ്രിൽ 30 മുതൽ മേയ് എട്ടു വരെ അവധിയാണ്. മെയ് 9 ന് വീണ്ടും പ്രവർത്തനം ആരംഭിക്കും.
ഷാർജയില്‍ അ​ഞ്ചു ദി​വ​സാണ് പാർക്കി​ങ് സൗ​ജ​ന്യം. ഈദ് മു​ത​ൽ മേ​യ് അ​ഞ്ചു വ​രെ​യാ​ണ് ഷാ​ർ​ജ​യി​ൽ ഇ​ള​വ്. എമിറേറ്റില്‍ എല്ലാ ദിവസവും പാർക്കിംഗ് ഫീസ് ഈടാക്കുന്ന ഇടങ്ങളില്‍ ഇളവ് ലഭ്യമാകില്ല.

അജ്മാനില്‍ ഏ​പ്രി​ൽ 30 ശ​നി​യാ​ഴ്ച മു​ത​ൽ മേ​യ് ആ​റു വെ​ള്ളി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സൗ​ജ​ന്യ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.