ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ഒമാൻ: നിസ്‌വയ്ക്കടുത്ത് ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കായംകുളം ചേപ്പാട് സ്വദേശി സജിമോൻ രാജുവിന്റെ ഭാര്യ ഷേബ മേരി തോമസ് (32) ആണ് മരിച്ചത്.
സജിയുടെ ഇളയ മകന് തലയിൽ ചെറിയ പരിക്ക് ഉണ്ട്. 


ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന അൽ ഐനിൽ താമസക്കാരനായ മോൻസിയുടെ മകൾക്ക് കാലിനു ഫ്രാക്ചർ ഉണ്ട്. കുഞ്ഞുങ്ങൾ ഇപ്പോൾ ഒമാനിലെ നിസ്വ ആശുപത്രിയിൽ ചികിത്സയിലാണ്. സജിയും സജിയുടെ മകളും മോൻസിയും മോൻസിയുടെ ഭാര്യയും പരിക്കുകൾ ഇല്ലാതെ സുരക്ഷിതരായിരിക്കുന്നു. ഷേബയുടെ മൃതശരീരം ഇപ്പോൾ ഒമാനിലെ ഹൈമ ആശുപത്രിയിൽ മോർച്ചറിയിൽ.

മലങ്കര കത്തോലിക്കാ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആയ സജിമോന്റെ കുടുംബത്തിൽ ഉണ്ടായ ദുരന്തത്തിൽ മലങ്കര സമൂഹം ഒറ്റകെട്ടായി എല്ലാകാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ട്.

ഇപ്പോൾ പെരുന്നാൾ അവധി തുടങ്ങിയത് കാരണം പ്രവാസി കുടുംബങ്ങൾ ഒറ്റയായും കൂട്ടമായും വിനോദസഞ്ചാരത്തിന് വിവിധ സ്ഥലങ്ങളിലേക്ക് ദീര്ഘയാത്രകൾ നടത്തുന്നുണ്ട്. 

ദീർഘദൂരയാത്രകൾ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു ശീലമില്ലാത്തവർ പരിചയസമ്പന്നരുമായി ചേർന്ന് യാത്രകൾ നടത്തുക. ഡ്രൈവ് ചെയ്യുന്നയാളുടെ ശ്രദ്ധതെറ്റുന്ന രീതിയിൽ കുഞ്ഞുങ്ങളെ മടിയിൽ ഇരുത്തി ഓടിക്കുക, വാഹനം ഓടുമ്പോൾ ഡ്രൈവ് ചെയ്യുന്നയാളെ ആഹാരം കഴിപ്പിക്കാൻ ശ്രമിക്കുക, അനുവദനീയമായ പരമാവധി വേഗത്തിൽ വണ്ടിയോടിച്ചു ശീലമില്ലെങ്കിൽ അതിന് ശ്രമിക്കുക ഒക്കെ ഒഴിവാക്കേണ്ടതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.