രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് ഒസ്മാനിയ സര്‍വകലാശാല; പിന്നില്‍ തെലങ്കാന രാഷ്ട്രസമിതിയെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് ഒസ്മാനിയ സര്‍വകലാശാല; പിന്നില്‍ തെലങ്കാന രാഷ്ട്രസമിതിയെന്ന് കോണ്‍ഗ്രസ്

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന യൂണിവേഴ്‌സിറ്റിയായ ഒസ്മാനിയയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു. ഈ മാസം ഏഴിന് നടക്കാനിരുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു രാഹുല്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ കാരണങ്ങളൊന്നും വ്യക്തമാക്കാതെ അധികൃതര്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാഹുലിന് പ്രവേശനം നിഷേധിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, രാഹുലിന്റെ സന്ദര്‍ശന വിലക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു.

ഏപ്രില്‍ 23 ന് അനുമതിക്കായി തങ്ങള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയ, മതപരമായ യോഗങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന മുന്‍ തീരുമാന പ്രകാരമാണ് രാഹുലിന്റെ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ വാദം. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ ടിആര്‍എസിന്റെ പ്രധാന എതിരാളികള്‍ കോണ്‍ഗ്രസാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.