ഊര്‍ജ്ജ പ്രതിസന്ധി: യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി

 ഊര്‍ജ്ജ പ്രതിസന്ധി: യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യുഡല്‍ഹി: ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഊര്‍ജ്ജ, റെയില്‍, കല്‍ക്കരി, വകുപ്പുകളുടെ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അമിത്ഷായുടെ വസതിയിലാണ് യോഗം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധി തുടരുന്നു. റെയില്‍വെ ഉപയോഗിച്ച് താപനിലയങ്ങളിലേക്ക് കൂടൂതല്‍ കല്‍ക്കരി എത്തിച്ചു തുടങ്ങിയെങ്കിലും ഊര്‍ജ്ജ ഉല്‍പാദനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ മാത്രമേ ഉല്‍പാദനത്തില്‍ വര്‍ധനവ് പ്രകടമാകൂ.

കൂടുതലായി 16.7 മില്യന്‍ ടണ്‍ കല്‍ക്കരി കൂടി താപനിലയങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കൂടാതെ കല്‍ക്കരി ഉല്‍പാദനത്തില്‍ പന്ത്രണ്ട് ശതമാനം വര്‍ധനവുണ്ടായെന്ന് കേന്ദ്രം വ്യക്തമാക്കി. കല്‍ക്കരി എത്തിച്ച് വൈദ്യുതി പ്രതിന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടുരുമ്പോളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജ്ജപ്രതിസന്ധി തുടരുകയാണ്. എട്ടിലധികം ഉത്തരേന്ത്യസംസ്ഥാനങ്ങളില്‍ ലോഡ്‌ഷെഡ്ജിങ് പതിവായി. രാജസ്ഥാനില്‍ വ്യവസായിക മേഖലയിലേക്കുള്ള വൈദ്യുതി വിഹിതത്തില്‍ നിയന്ത്രണം വരുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.