ഈദ് അവധി ദിനങ്ങളില്‍ അവിസ്മരണീയ വെടിക്കെട്ടൊരുക്കി ഗ്ലോബല്‍ വില്ലേജ്

ഈദ് അവധി ദിനങ്ങളില്‍ അവിസ്മരണീയ വെടിക്കെട്ടൊരുക്കി ഗ്ലോബല്‍ വില്ലേജ്

ദുബായ്: ഈദ് അവധിദിനം ആഘോഷിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ എത്തിയവർ സാക്ഷിയായത് അവിസ്മരീയ വെടിക്കെട്ട് പ്രകടനങ്ങള്‍ക്ക്. ഗ്ലോബല്‍ വില്ലേജിന്‍റെ 26 മത് സീസണിലെ അവസാന വാരത്തിലെ എല്ലാ രാത്രികളിലും സന്ദർശകർക്ക് വെടിക്കെട്ടൊരുക്കിയിരുന്നു. 

വൈകീട്ട് 5 മണിമുതല്‍ പുലർച്ചെ 2 മണിവരെയാണ് ഗ്ലോബല്‍ വില്ലേജ് സന്ദർശകരെ സ്വീകരിക്കുക. 80 സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 26 രാജ്യപവലിയനുകളാണ് ഇത്തവണയുളളത്. 

 എല്ലാവർക്കും ആസ്വദിക്കാന്‍ കഴിയുന്ന വിനോദങ്ങള്‍, കാർണിവലുകള്‍, കരിമരുന്ന് പ്രയോഗങ്ങള്‍ എന്നിവയെല്ലാം ഇത്തവണയും ഒരുക്കിയിരുന്നു. മെയ് 7 വരെയാണ് ഗ്ലോബല്‍ വില്ലേജിന്‍റെ 26 മത് സീസണ്‍ പ്രവർത്തിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.