ഒഐസിസി സലാല റീജിയണൽ കമ്മിറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മെമ്പർഷിപ്പ് വിതരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഒഐസിസി സലാല റീജിയണൽ കമ്മിറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മെമ്പർഷിപ്പ് വിതരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

സലാല: ഒഐസിസി സലാല റീജിയണൽ കമ്മിറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മെമ്പർഷിപ്പ് വിതരണ ക്യാമ്പയിൻ സംഘടിപ്പിച്ചു സലാല ബഹ്ജ സെന്ററിൽ നടന്ന ആദ്യമെമ്പർഷിപ് ഒഐസിസി സെക്രട്ടറി ബിനോയ്‌ ജോസഫിന് നൽകി കൊണ്ട് SMCA പ്രസിഡന്റ്‌ ജോസ് ചാക്കോ കാവിൽ ഉത്ഘാടനം ചെയ്തു. ഒഐസിസി സലാലയുടെ ആദരവ് പ്രസിഡന്റ്‌ സന്തോഷ്‌കുമാർ ജോസ് കവിലിനും, ഇന്ത്യൻ സോഷ്യൽ ക്ലബ്‌ വൈസ് പ്രസിഡന്റ്‌ സണ്ണിജേക്കബിനും നൽകി. 

ചടങ്ങിൽ സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു, ധന്യാരാജൻ ഇന്ത്യൻ നാഷണൽ എന്ന വിഷയത്തെപറ്റി മുഖ്യ പ്രഭാഷണം നടത്തി. ദീപക് മോഹൻദാസ്, വിജയ്, ഹരീഷ്, ടിജോ ഷിജുജോർജ്, സാജൻ, അജിഹനീഫ്, അനിൽകുമാർ, തുടങ്ങിയവർ ആശംസകളർപ്പിച്ചു.

അരുൺകുട്ടു, സൈദലവി, മസരൂർ, പ്രവീൺ, ചാൾസ്, സാമിനാഥാൻ, അൻവർ, അബുബക്കർ, നിജേഷ്, അൻവർ, ആലിപു, നിസാർ, തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയിൽ ഹരി ചേർത്തല സ്വാഗതവും, ബിനോയ്‌ ജോസഫ് നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.