ദുബായ്: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 196 പേരില്‍ മാത്രമാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 301 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല. 13874 ആണ് സജീവ കോവിഡ് കേസുകള്‍. 203,719 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 196 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 899637 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 883,461 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്. 156.5 ദശലക്ഷം കോവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തി.
അതേസമയം, കോവിഡ് വായുവിലൂടെ പകരാന്‍ 1000 മടങ്ങ് സാധ്യതയുണ്ടെന്ന പഠന റിപ്പോർട്ടും പുറത്തുവന്നു. യുഎസിലെ മിഷിഗണ്‍ സർവ്വകലാശാലയിലെ ഗവേഷകർ 2020 ഓഗസ്റ്റ് മുതല്‍ 2021 ഏപ്രില്‍ വരെ നടത്തിയ പാരിസ്ഥിതിക നിരീക്ഷണ പരിപാടിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വായുവിന്‍റെ സാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഉപരിതലത്തിലൂടെ പകരുന്നതിനേക്കാള്‍ ആയിരം മടങ്ങ് അപകടസാധ്യതയുളളതാണ് വായുവിലൂടെ പകരുന്നതെന്ന് യുഎം സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസർ ചുവാന്‍വു സി പറഞ്ഞു.
അതിനിടെ സാർസ് കോ-വി-ടു വൈറസിന്‍റെ ഒമിക്രോണ്‍ വകഭേദം പെട്ടെന്ന് പടരുമെങ്കിലും തീവ്രത കുറവാണെന്നാണ് മറ്റൊരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. 1,30,000 കോവിഡ് രോഗികളുടെ രേഖകള്‍ അടിസ്ഥാനമാക്കി നടത്തിയ പഠന റിപ്പോർട്ടാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.