ദുബായ്: ദുബായ് രാജ്യാന്തര എയർപോർട്ടിൽ ഈദ് അവധി ദിനങ്ങളിലും സേവനം ചെയ്ത എമിഗ്രേഷൻ ജീവനക്കാരെ ഉന്നത മേധാവികൾ അഭിനന്ദിച്ചു.
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ മറ്റു ഉന്നത ഉദ്യോഗസ്ഥർ എയർപോർട്ടിൽ നേരിട്ട് എത്തിയാണ് ജീവനക്കാരെ അഭിനന്ദിച്ചത്. അവധി ദിനങ്ങളിൽ യാത്രകാർക്ക് നൽകുന്ന സേവനങ്ങളുടെ നിജസ്ഥിതി അറിയുവാനും ഈദ് ആശംസകൾ നേരുവാനും എത്തിയപ്പൊയാണ് ജീവനക്കാരെ പ്രത്യേകം അഭിനന്ദിച്ചത്. ഈ കാലയളവിൽ മികച്ച സേവനങ്ങളാണ് യാത്രകാർക്ക് ഉദ്യോഗസ്ഥർ നൽകിയത്. അറൈവൽ, ഡിപ്പാർച്ചർ ഭാഗങ്ങളിൽ സന്ദർശനം നടത്തിയ ലെഫ്റ്റന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി യാത്രക്കാരോട് കുശലാന്വേഷണം നടത്തുകയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചോദിച്ചറിയുകയും ചെയ്തു.
ഈദുൽ ഫിത്തർ അവധിക്കാലത്ത് റെക്കോർഡ് യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചിരുന്നതിനാൽ പ്രത്യേക ക്രമീകരണങ്ങളാണ് ദുബായ് വിമാനത്താവളത്തിലും എങ്ങും ഏർപ്പെടുത്തിയിരുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള വിവിധ സ്മാർട്ട് സംവിധാനങ്ങളും സജ്ജമാക്കി അതിനിടയിൽ ഈദ് അവധി കഴിഞ്ഞു അടുത്ത തിങ്കളാഴ്ച മുതൽ എമിഗ്രേഷൻ ഓഫീസുകൾ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കും.
അവധിക്കാലത്ത് വിസ സേവനങ്ങൾക്കായി തങ്ങളുടെ സ്മാർട്ട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് മുൻപ് ജിഡിആർഎഫ്എ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിരുന്നു. വകുപ്പിന്റെ വെബ്‌സൈറ്റ്, ദുബായ് നൗ ആപ്ലിക്കേഷൻ തുടങ്ങിയ വഴി ഉപഭോക്താക്കൾക്ക് സേവനങ്ങൾ വകുപ്പ് ഉറപ്പാകിയിരുന്നു. ഒപ്പം അൽ അവീറിലുള്ള നിയമ ലംഘകരായ വിദേശികളുടെ ഫോളോ-അപ്പ് സെക്ടറിൽ മെയ് 1 മുതൽ മെയ് 6 വരെ ഉപഭോക്താക്കളെ സ്വീകരിച്ചു. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 3-ലെ ജിഡിആർഎഫ്എ ഓഫീസ് അവധി നാളിലും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ദുബായിൽ വിസാ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും ടോൾ ഫ്രീ 8005111 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.