ദുബായ്: വിദ്വേഷ പരാമർശം നടത്തി വിവാദത്തിലായ മലയാളിക്ക് ഒടുവില്‍ ജോലിയും നഷ്ടമായി. ദോഹയിലെ നാരംഗ് പ്രൊജക്ട് എന്ന സ്ഥാപനമാണ് തങ്ങളുടെ സ്ഥാപനത്തിലെ സീനിയർ അക്കൗണ്ടന്‍റായ ദുർഗാദാസ് ശിശുപാലനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
മലയാളം മിഷന്‍ ഖത്തർ ചാപ്റ്റർ കോർഡിനേറ്ററായിരുന്ന ദുർഗാദാസ് തിരുവനന്തപുരത്തു നടന്ന ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് നടത്തിയ വിവാദ പരാമർശങ്ങള്‍ വിവാദമായതിനെ തുടർന്ന് ഈ ചുമതലകളില്‍ നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. തങ്ങളുടെ ജീവനക്കാരന്‍ വിദ്വേഷപരാമർശം നടത്തിയതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി റീജിയണല്‍ ഡയറക്ടറുടെ മെയിലില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.