സാമ്പത്തിക തട്ടിപ്പ് കേസുകളിൽ വഞ്ചിതരായർക്ക് പണം തിരിച്ചു കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം: സുപ്രീം കോടതി

സാമ്പത്തിക തട്ടിപ്പ് കേസുകളിൽ വഞ്ചിതരായർക്ക് പണം തിരിച്ചു കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം: സുപ്രീം കോടതി

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ വഞ്ചിതായവര്‍ക്ക് പണം തിരികെ കിട്ടുന്നതിനാണ് അന്വേഷണ ഏജന്‍സികള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സുപ്രീം കോടതി.

തട്ടിപ്പ് നടത്തിയവരെ ദീര്‍ഘകാലം ജയിലില്‍ ഇടുന്നതിനല്ല പ്രാധാന്യമെന്നും ജസ്റ്റിസ്മാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹീര ഗ്രൂപ്പ് സ്വര്‍ണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ നൗഹീറ ഷെയ്ഖിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടുളള വിധിയിലാണ് സുപ്രീം കോടതി ഈ കാര്യം അറിയിച്ചത്.

പ്രതികളുടെ ആസ്തികള്‍ കണ്ടെത്തി പരാതിക്കാര്‍ക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതിലായിരിക്കണം അന്വേഷണ ഏജന്‍സികള്‍ ശ്രദ്ധ നല്‍കേണ്ടത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറാണ് നൗഹീറ ഷെയ്ഖിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.