അബുദബി: ഡോ. ഷംഷീർ വയലിൽ, ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, വിപിഎസ് ഹെൽത്ത്കെയർ
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ആകസ്മിക വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. രാഷ്ട്രനിർമ്മാണത്തിന് ശാശ്വത സംഭാവനകൾ നൽകിയ മഹത്തായ രാഷ്ട്രതന്ത്രജ്ഞനും മാന്യനായ നേതാവുമായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.
2004-ൽ പ്രസിഡന്റായി ചുമതലയേറ്റ ഷെയ്ഖ് ഖലീഫ ബിൻ സായിദ്, തന്റെ ജീവിതകാലം മുഴുവൻ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി രാഷ്ട്രത്തെ സേവിച്ചു. രാഷ്ട്രത്തിനും ലോകത്തിനും തന്റെ പ്രിയപ്പെട്ട ജനതയ്ക്കും മികച്ച സംഭാവനകൾ നൽകിയ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാത പിന്തുടരുകയും, ഒപ്പം സഹവർത്തിത്വം, സഹിഷ്ണുത, നീതി, സമാധാനം എന്നിവയിൽ ഊന്നിയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി തന്റെ ജീവിതം സമർപ്പിക്കുകയും ചെയ്തു. യുഎഇയെ ലോകോത്തര ബിസിനസ്, സാംസ്കാരിക, സാങ്കേതിക കേന്ദ്രമാക്കി മാറ്റാൻ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം സഹായിച്ചു. സഹാനുഭൂതിയുടെയും മാനവികതയുടെയും പ്രതീകമായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. വലിയ മനുഷ്യസ്‌നേഹിയായ അദ്ദേഹം മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ എന്നും പ്രതിജ്ഞാബദ്ധനായിരുന്നു.
നേതൃത്വത്തിലിരിക്കുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മാനുഷികമൂല്യമുള്ള രാജ്യമായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടതിൽ അദ്ദേഹത്തിന്റെ പങ്കു വലുതാണ്. ജീവിതകാലത്തുടനീളം അദ്ദേഹം പങ്കുവച്ച ദയയും അനുകമ്പയും നമ്മൾ എല്ലാവരിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാനവികതയുടെയും സഹിഷ്ണുതയുടെയും ദാനത്തിന്റെയും പാരമ്പര്യം വരും തലമുറകൾക്ക് ശാശ്വതമായ ഓർമ്മപ്പെടുത്തലായിരിക്കും. ദുഃഖത്തിന്റെ ഈ നിമിഷത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നു. സർവ്വശക്തനായ അല്ലാഹു അദ്ദേഹത്തിന് നിത്യശാന്തി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.