കൊച്ചി: കേരളതീരത്ത് കൂമ്പാരമേഘങ്ങളുടെ സാന്നിദ്ധ്യം. കൊച്ചിയില്‍ ഉള്‍പ്പെടെ കാലം തെറ്റി മഴ പെയാന്‍ ഇത് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. കുസാറ്റിലെ ഗവേഷക വിദ്യാര്‍ത്ഥിയുടെ ഗവേഷണ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
1980-99, 2000-19 കാലഘട്ടത്തിലെ മണ്‍സൂണ്‍ സീസണാണ് പഠനത്തിന് വിധേയമാക്കിയത്. മഴമേഘങ്ങള്‍ വലിയ രീതിയില്‍ ഘടനാ മാറ്റം വന്നിട്ടുണ്ട്. പടിഞ്ഞാറന്‍ തീരത്തുണ്ടായ ഈ പ്രതിഭാസം കേരളതീരത്ത് ലഭിക്കുന്ന മഴപെയ്ത്തിന്റെ സ്വഭാവത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിന്റെ തലയ്ക്ക് മുകളിലും മഴ മേഘകള്‍ കൂടുകയാണ്. കൂമ്പാര മേഘങ്ങളും തുടര്‍ന്നുണ്ടായ ലഘു മേഘ വിസ്ഫോടനവുമാണ് 2018 ഓഗസ്റ്റിലെ പ്രളയത്തിന് കാരണമായതെന്ന് പഠനം പറയുന്നു. സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുന്ന ഘടനയിലേക്കുള്ള മേഘങ്ങളുടെ മാറ്റമാണ് പശ്ചിമ തീരത്ത് ഉണ്ടാകുന്നത്. ഇത് മഴ പെയ്ത്തിന്റെ തീവ്രത കൂടുന്നതിനൊപ്പം അന്തരീക്ഷ അസ്ഥിത്ഥിരത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കുസാറ്റിലെ ഗവേഷക വിദ്യാര്‍ത്ഥിയായ എ.വി. ശ്രീനാഥ് നടത്തിയ പഠനത്തില്‍ മലേഷ്യന്‍ സര്‍വകലാശയിലെ പി. വിജയകുമാര്‍, മിയാമി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ബ്രയാന്‍ മപെസും പഠനത്തില്‍ സഹകരിച്ചിരുന്നു. കുസാറ്റ് റഡാര്‍ കേന്ദ്രം റിസര്‍ച്ച് ഡറക്ടര്‍ ഡോ. അസ്. അഭിലാഷിന്റെ മേല്‍നോട്ടിലായിരുന്നു പഠനം.
122 ദിവസം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ കാലയാളവില്‍ രണ്ട് മൂന്ന് ദിവസം മാത്രമേ കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ഉണ്ടാകുകയുള്ളൂ. ഇതുപക്ഷേ കൂടി വരികയാണ്. വിലയ വ്യാപ്തിയുള്ള കൂമ്പാര മേഘങ്ങള്‍ പെട്ടെന്ന് മഴ പെയ്യിക്കും. മേഘങ്ങള്‍ കൂടുതല്‍ ഉയരത്തില്‍ വളരുന്നുണ്ട്. മേഘപാളികളില്‍ മാത്രം സാധാരണ രൂപപ്പെടുന്ന ഐസിന്റെ സാന്നിധ്യം ഘനീഭവിച്ചുണ്ടാവുന്ന മഴ വെള്ളത്തിന്റെ അളവിലും വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.