ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ വർദ്ധനവ്

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ വർദ്ധനവ്

ദുബായ്: യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ വർദ്ധനവ്. ഞായറാഴ്ച 323 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 300 ന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകള്‍. 303 പേർ രോഗമുക്തി നേടി.മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഖത്തറില്‍ 145 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ 24 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 142 പേർ രോഗമുക്തി നേടി.

ഒമാനില്‍ വ്യാഴാഴ്ച 15 പേരിലും വെള്ളിയാഴ്ച 12 പേരിലും ശനിയാഴ്ച 11 പേരിലും കോവിഡ് റിപ്പോർട്ട് ചെയ്തു. 49 പേരാണ് ഞായറാഴ്ച രോഗമുക്തി നേടിയത്.ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ബഹ്റിനില്‍ നാല് പേർ മാത്രമാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 18 പേരാണ് ആശുപത്രിയിലുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.