ഷെയ്ഖ് ഖലീഫയുടെ വിയോഗം : സൗദി കിരീടാവകാശി യുഎഇയിലെത്തി ഷെയ്ഖ് മുഹമ്മദിനെ കണ്ടു

ഷെയ്ഖ് ഖലീഫയുടെ വിയോഗം : സൗദി കിരീടാവകാശി യുഎഇയിലെത്തി ഷെയ്ഖ് മുഹമ്മദിനെ കണ്ടു

അബുദാബി: ഷെയ്ഖ് ഖലീഫയുടെ വിയോഗം സൗദി കിരീടാവകാശി യുഎഇയിലെത്തി ഷെയ്ഖ് മുഹമ്മദിനെ കണ്ടു.
യുഎഇയുടെ രാഷ്ട്ര നേതാവ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അബുദബിയിലെത്തി.


യുഎഇ രാഷ്ട്രപതിയേയും സഹോദരന്‍മാരേയും പുത്രന്മാരെയും നഹ്യാന്‍ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെയും അദ്ദേഹം സന്ദർശിച്ച് അനുശോചനം അറിയിച്ചു. 


അബുദബിയിലെത്തിയ സൗദി കിരീടാവകാശിയെ യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് സ്വീകരിച്ചത്. വെള്ളിയാഴ്ചയാണ് യുഎഇയുടെ രാഷ്ട്രനേതാവായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചത്. ഈ ദുഖസാഹചര്യത്തില്‍ സഹോദരനെ പ്പോലെ യുഎഇയ്ക്ക് ഒപ്പം നിന്നതിനും ദുഖം പങ്കുവച്ചതിനും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് നന്ദി രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.