75 ശതമാനം പൂർത്തിയാക്കി ഇത്തിഹാദ് റെയില്‍ പദ്ധതി

75 ശതമാനം പൂർത്തിയാക്കി ഇത്തിഹാദ് റെയില്‍ പദ്ധതി

ദുബായ്: യുഎഇയുടെ   ദേശീയ റെയില്‍ പദ്ധതിയായ ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നു. 75 ശതമാനത്തിലേറെ ജോലികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. മധ്യപൂർവ്വദേശത്ത് യാത്രാമേഖലയിലെ നിർണായക ചുവടുവയ്പാകും ഇത്തിഹാദ് റെയിലെന്നാണ് വിലയിരുത്തല്‍. യുഎഇയുടെയും മറ്റ് മധ്യപൂർവ്വ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയില്‍ എത്തിഹാദ് റെയില്‍ പദ്ധതി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അബുദബിയില്‍ കഴിഞ്ഞ ദിവസം പൂർത്തിയായ മിഡില്‍ ഈസ്റ്റഅ റെയില്‍ സമ്മേളത്തില്‍ സംസാരിച്ചുകൊണ്ട് ഊർജ്ജ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് അല്‍ മസ്റൂഇ പറഞ്ഞു.

യുഎഇയില്‍ 2024 അവസാനത്തോടെ ഇത്തിഹാദ് റെയില്‍ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്നതരത്തിലാകും സർവ്വീസുകള്‍. ചരക്ക് ഗതാഗതത്തിനാണ് തുടക്കത്തില്‍ പ്രാധാന്യം നല്‍കിയതെങ്കിലും പാസഞ്ചർ ട്രെയിനുകളുമുണ്ടാകുമെന്ന് പിന്നീട് അധികൃതർ പ്രഖ്യാപിച്ചിരുന്നു. 400 പേർക്ക് യാത്രചെയ്യാനാകുന്ന ട്രെയിനാണ് തുടക്കത്തിലുണ്ടാവുക. മണിക്കൂറില്‍ 200 കിലോമീറ്റർ വേഗതയില്‍ അല്‍ സില മുതല്‍ ഫുജൈറ വരെ രാജ്യത്തെ 11 നഗരങ്ങളേയും ബന്ധിപ്പിച്ചു കൊണ്ടാണ് സർവ്വീസ് നടത്തുക. അബുദബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റും, ഫുജൈറയിലേക്ക് 100 മിനിറ്റുമാണ് യാത്രാ ദൈർഘ്യം കണക്കാക്കുന്നത്.

ആദ്യം യുഎഇയിലെ എമിറേറ്റുകളെ ബന്ധിച്ച് ഗതാഗതം ആരംഭിച്ച് പിന്നീട് ജിസിസി റെയിലുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യം. ഇതോടെ യാത്രാ ചരിത്രത്തില്‍ നി‍ർണായകമായ ചുവടുവയ്പായി മാറും ഇത്തിഹാദ് റെയില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.