സിംഗപ്പൂര്‍: അന്യമതവിദ്വേഷ പ്രചരണം നടത്തുന്ന മുസ്ലിം പുരോഹിതന് സിംഗപ്പൂരില്‍ പ്രവേശനം നിഷേധിച്ചു. മറ്റു മതങ്ങള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന, തീവ്രവാദ അനുകൂല നിലപാടുള്ള അബ്ദുള്‍ സോമദ് ബതുബാര എന്ന ഇന്തോനേഷ്യന്‍ മുസ്ലീം പുരോഹിതനാണ് പ്രവേശനം നിഷേധിച്ചത്.
ഇന്തോനേഷ്യയില്‍ ധാരാളം അനുയായികളുള്ള പുരോഹിതനാണ് അബ്ദുള്‍ സോമദ്. കഴിഞ്ഞ 16-ന് ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകളില്‍നിന്ന് കുടുംബത്തോടൊപ്പം സിംഗപ്പൂരിലെ ഫെറി ടെര്‍മിനലില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. പുരോഹിതനെയും കുടുംബാംഗങ്ങളെയും തടഞ്ഞുനിര്‍ത്തുകയും സ്വദേശത്തേക്കു തിരിച്ചയക്കുകയും ചെയ്തു.
മേയ് 17-ന് തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സന്ദര്‍ശനം തടസപ്പെടുത്തിയതിെനക്കുറിച്ച് പുരോഹിതന്‍ വ്യക്തമാക്കുന്നുണ്ട്. സന്ദര്‍ശനം മതപരമായ ആവശ്യങ്ങള്‍ക്കല്ലെന്നും അവധി ആഘോഷിക്കാനെത്തിയ തങ്ങളെ വിശദീകരണം പോലും നല്‍കാതെ തിരിച്ചയച്ചെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇതാദ്യമായില്ല പുരോഹിതനെതിരേയുള്ള നടപടി. തീവ്രവാദ ബന്ധത്തിന്റെ പേരില്‍ 2018-ലും പ്രവേശനം നിഷേധിച്ചിരുന്നു.
സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് അബ്ദുള്‍ സോമദിനെ തിരിച്ചയച്ചതെന്ന് സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം പിന്നീട് വ്യക്തമാക്കി.
നാനാജാതി മതസ്ഥര്‍ താമസിക്കുന്ന സിംഗപ്പൂരില്‍ തീവ്രവാദവും വിഘടനവാദവും വളര്‍ത്താനാണ് സോമദ് ശ്രമിക്കുന്നത്. മതനിരപേക്ഷ സമൂഹത്തില്‍ സോമദിന്റെ തീവ്ര നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നു 17-ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മറ്റു മതവിശ്വാസികളെ അവിശ്വാസികളെന്ന് അപമാനിച്ചും പ്രത്യേകിച്ച് ക്രിസ്തു മതത്തെ പരസ്യമായി ആക്ഷേപിക്കുകയും ചെയ്യുന്ന നിലപാടാണ് അബ്ദുള്‍ സോമദ് സ്വീകരിച്ചിട്ടുള്ളത്. അബ്ദുള്‍ സോമദിനെ രാജ്യത്തു പ്രവേശിപ്പിക്കുന്നത് വര്‍ഗീയത സൃഷ്ടിക്കുമെന്ന തിരിച്ചറിവിലാണ് സിംഗപ്പൂര്‍ ഭരണകൂടത്തിന്റെ നടപടി.
സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോയിലൂടെ ഇയാള്‍ യേശുക്രിസ്തുവിനെയും കുരിശിനെയും നിരന്തരം അപമാനിക്കുന്നത് ഇന്തോനേഷ്യയിലുടനീളമുള്ള ക്രൈസ്തവര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രകോപനപരമായ പരാമര്‍ശങ്ങളെത്തുടര്‍ന്ന് പുരോഹിതനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കിഴക്കന്‍ നുസ തെങ്കാര പ്രവിശ്യയിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.
സോമദിന്റെ സിംഗപ്പൂര്‍ പ്രവേശനം നിരസിച്ചതില്‍ ആശ്ചര്യമില്ലെന്ന് ജക്കാര്‍ത്ത ആസ്ഥാനമായുള്ള അസോസിയേഷന്‍ ഓഫ് ഇന്തോനേഷ്യന്‍ കാത്തലിക് ഇന്റലക്ച്വല്‍സിന്റെ ചെയര്‍മാന്‍ വിന്‍സെന്‍ഷ്യസ് ഹാര്‍ഗോ മന്ദിരഹാര്‍ദ്‌ജോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.