കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെതുടര്‍ന്ന് ശ്രീലങ്കയില്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ സര്‍ക്കാര്‍ പിന്‍വലിച്ചു. ഒരു മാസത്തിനിടെ രണ്ട് തവണയാണ് പ്രസിഡന്റ് ഗോതബായ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രാജ്യത്ത് ക്രമസമാധാനനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചതെന്ന് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റ് അറിയിച്ചതായി ഹിരു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യാനും തടവില്‍ വെക്കാനും പോലീസിനും സുരക്ഷാസേനക്കും അധികാരം നല്‍കുന്ന അടിയന്തരാവസ്ഥക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
സര്‍ക്കാറിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1948-ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് നിലവില്‍ ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നാണയപ്പെരുപ്പ നിരക്ക് 40 ശതമാനത്തിലേക്കു കുതിച്ചുയരുകയാണ്. മണിക്കൂറുകള്‍ നീളുന്ന പവര്‍കെട്ടും ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ദൗര്‍ലഭ്യവും പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.