അബുദാബി: അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടു പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു.

ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശേഷമായിരുന്നു സംഭവം. രണ്ടു സ്ഫോടനങ്ങൾ കേട്ടതായി സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. ഒന്നാമത്തെ സ്ഫോടനം കുറഞ്ഞ ശബ്ദത്തിലും , രണ്ടാമത്തെ സ്ഫോടനം വളരെ ഉയർന്ന ശബ്ദത്തിലുമാണ് ഉണ്ടായതെന്നാണ് പറയുന്നത്. സമീപത്തെ ആറു കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.