അപേക്ഷകൻ യുഎഇയിൽ ഉണ്ടെങ്കിൽ മാത്രമേ തിരിച്ചറിയൽ കാർഡ് പുതുക്കാൻ സാധിക്കൂ

അപേക്ഷകൻ യുഎഇയിൽ ഉണ്ടെങ്കിൽ മാത്രമേ തിരിച്ചറിയൽ കാർഡ് പുതുക്കാൻ സാധിക്കൂ

യുഎഇ : ദേശീയ തിരിച്ചറിയൽ കാർഡ് പുതുക്കുമ്പോൾ അപേക്ഷകൻ യുഎഇയിൽ ഉണ്ടായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അപേക്ഷകർ താഴെ പറയുന്ന മറ്റ് കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. കാർഡ് പുതുക്കാൻ വീസയുടെ വിശദാംശങ്ങളും 35 * 40 മി.മീ വലുപ്പമുള്ള ഫോട്ടോയും അപേക്ഷയോടൊപ്പം നല്കണം. വെള്ള പശ്ചാത്തലത്തിലുള്ള ഫോട്ടോ അപേക്ഷിക്കുന്നതിന്റെ 5 മാസത്തിനുള്ളിൽ എടുത്തതാകണം . കണ്ണുകൾ ക്യാമറയ്ക്ക് നേരെ തുറന്ന് , തല ചെരിയാത്ത വിധം ഫോട്ടോ എടുക്കണം എന്നതാണ് വ്യവസ്ഥ. മതപരമോ ദേശീയ വേഷവിധാനമെന്ന നിലയിലോ തല മറയ്ക്കാൻ അനുമതിയുണ്ടെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി , സിറ്റിസൺഷിപ് , കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വ്യക്തമാക്കി. ഐഡി കാർഡിനും വീസയ്ക്കും ഏകീകൃത അപേക്ഷാ സംവിധാനമാണുള്ളത് .

പുതുക്കിയില്ലെങ്കിൽ പിഴ 1,000 ദിർഹം വരെ വീസ പുതുക്കി 30 ദിവസം കഴിഞ്ഞിട്ടും ഐഡി കാർഡ് പുതുക്കിയില്ലെങ്കിൽ വൈകിയ ഓരോ ദിവസത്തിനും 20 ദിർഹമാണ് പിഴ . പരമാവധി 1,000 ദിർഹം ഈടാക്കും . തക്കതായ കാരണത്താലാണ് വൈകിയതെങ്കിൽ പിഴയിളവ് ലഭിക്കും . പുതിയ തിരിച്ചറിയൽ കാർഡ് ക്യു ആർ കോഡ് വഴി റീഡ് ചെയ്യാനാകും . സർക്കാർ ഓഫിസുകളിൽ സുരക്ഷിത വിവരശേഖരണത്തിനു കഴിയുന്ന വിധമാണ് കാർഡിലെ സംവിധാനം. ഇ-സംവിധാനങ്ങളുമായി ബന്ധിപ്പിച്ചതിനാൽ വ്യക്തിയുടെ സമഗ്ര വിവരങ്ങൾ ലഭ്യമാകും . പാസ്പോർട്ടിലെ എല്ലാ വിവരങ്ങളും തിരിച്ചറിയൽ കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . പുതിയ കാർഡ് 17 വർഷത്തിലേറെ കാലഹരണപ്പെടാതെ സൂക്ഷിക്കാൻ കഴിയും . തട്ടിപ്പുകാർക്ക് വ്യാജ കാർഡുകൾ നിർമിക്കാനാകാത്ത വിധം മികച്ച സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.