തലയിലെ താരന്‍ പലപ്പോഴും വില്ലനാകാറുണ്ട്. അതുകൊണ്ടു തന്നെ താരന് പരിഹാരം തേടുമ്പോള്‍ ചില കാര്യങ്ങള്‍ മനസിലാക്കിയിരിക്കുന്നത് നല്ലതാണ്. താരന് എണ്ണ അത്ര നല്ലതല്ലെന്നാണ് പൊതുവില്‍ പറയുന്നത്. കാരണം എണ്ണ തലയില്‍ ഇരുന്നാല്‍ അഴുക്കിനും മറ്റുമുള്ള സാധ്യത ഏറെയാണ്. മാത്രമല്ല താരന്‍ വളരാനാണ് ഇത് ഇടയാക്കുക. എണ്ണ മുടിയില്‍ പുരട്ടാന്‍ പറയുന്നത് തലയോട്ടിക്ക് ഈര്‍പ്പം നല്‍കാനാണ്. ഹോട്ട് ഓയില്‍ മസാജാണ് നല്ലത്. ഇത് രക്തചംക്രമണം വര്‍ധിപ്പിയ്ക്കും. മുടിവേരുകള്‍ക്ക് ഈര്‍പ്പം നല്‍കും. താരന്‍ കുറയ്ക്കും.
എണ്ണ തേച്ചാല്‍ അധികം കെമിക്കലുകള്‍ ഇല്ലാത്ത ഷാംപൂവോ ഹെര്‍ബര്‍ വഴികളോ വഴി ഇത് കഴുകിക്കളയുകയും വേണം. എണ്ണ തലയില്‍ വയ്ക്കുന്നത് താരന്‍ വളരാനുള്ള സാഹചര്യം ഉണ്ടാക്കുകയേ ഉള്ളൂ. എന്നുകരുതി വല്ലാതെ വരണ്ട ശിരോചര്‍മവും നല്ലതല്ല. അതും താരന്റെ വളര്‍ച്ചയെ സഹായിക്കും.
എണ്ണ ചൂടാക്കി മസാജ് ചെയ്ത് പുരട്ടിയാല്‍ താരന് ശമനം ഉണ്ടാകും. ഇത് മുടി വളരാനും നല്ലതാണ്. മുടിയില്‍ പുരട്ടാന്‍ ഉപയോഗിയ്ക്കുന്ന എണ്ണയില്‍ ആര്യവേപ്പില പോലുള്ള ചേരുവകള്‍ ഇട്ടു തിളപ്പിയ്ക്കുന്നത് താരനെ പ്രതിരോധിയ്ക്കാന്‍ സഹായിക്കും. ഓയില്‍ മസാജ് പൊതുവേ താരനെ പ്രതിരോധിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.
താരനെ പ്രതിരോധിയ്ക്കാന്‍
താരനെ പ്രതിരോധിയ്ക്കാന്‍ മററു പല ഓയില്‍ വഴികളുമുണ്ട്. ഉലുവ, കറിവേപ്പില, വെളിച്ചെണ്ണ എന്നീ മൂന്ന് ചേരുവകള്‍ക്കും മുടിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവയാണ്. വെളിച്ചെണ്ണയില്‍ ഉലുവയും കറിവേപ്പിലയും ചേര്‍ത്ത് കാച്ചിയെടുത്ത് തണുത്ത ശേഷം മുടിയിലും ശിരോചര്‍മ്മത്തിലും പുരട്ടാം. ഇത് താരന്‍ അകറ്റാന്‍ സഹായിക്കും.
താരന്റെ പ്രശ്‌നം
കര്‍പ്പൂരം പതിവായി ഉപയോഗിക്കുകയാണെങ്കില്‍ താരന്റെ പ്രശ്‌നം ഫലപ്രദമായി ചികിത്സിക്കാന്‍ ഇതിന് കഴിയും. വെളിച്ചെണ്ണ അല്‍പം ചൂടാക്കി കര്‍പ്പൂരം ചതച്ച് വെളിച്ചെണ്ണയില്‍ കലര്‍ത്തുക. ചെറു ചൂടുള്ള ഈ മിശ്രിതം നിങ്ങളുടെ തലയില്‍ പുരട്ടി ശരിയായി മസാജ് ചെയ്യുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.