കുരങ്ങുപനി; വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നതിന് ഇംഗ്ലണ്ടില്‍ നിയന്ത്രണം

കുരങ്ങുപനി; വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നതിന് ഇംഗ്ലണ്ടില്‍ നിയന്ത്രണം

ലണ്ടന്‍: ഉറവിടം തിരിച്ചറിയാനാകാതെ കുരങ്ങുപനി കേസുകള്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കം രോഗികള്‍ ഒഴിവാക്കണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) നിര്‍ദേശിച്ചു. കുരങ്ങുപനി ബാധിച്ചതു മുതല്‍ 21 ദിവസത്തേക്കാണ് സമ്പര്‍ക്ക വിലക്ക്. വളര്‍ത്തുമൃഗങ്ങള്‍ വഴി രോഗം പടരാന്‍ സാധ്യയുള്ളതിനാലാണ് നിയന്ത്രണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വൈറസ് വളര്‍ത്തുമൃഗങ്ങളിലേക്കും അവയിലൂടെ മനുഷ്യരിലേക്കും പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍വിക്ക് സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് പ്രൊഫ. ലോറന്‍സ് യംഗ് പറഞ്ഞു. ശ്രദ്ധിച്ചില്ലെങ്കില്‍ കുരങ്ങുപനിയുടെ വലിയ വാഹകരായി മൃഗങ്ങള്‍ മാറിയേക്കാം. മനുഷ്യനും അത് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.



യുകെയില്‍ രണ്ട് ദശലക്ഷം വീടുകളില്‍ ഏതെങ്കിലും തരത്തിലുള്ള വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വളര്‍ത്തുമൃഗങ്ങളില്‍ വൈറസ് രോഗ സാധ്യതയില്ലെന്ന് ഉറപ്പാക്കാന്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്തുന്നത് ഉചിതമായിരിക്കുമെന്നും ഇംഗ്ലണ്ടിലെ ചീഫ് വെറ്ററിനറി ഓഫീസര്‍ ക്രിസ്റ്റീന്‍ മിഡില്‍മിസ് പറഞ്ഞു.

വളര്‍ത്തുമൃഗങ്ങളില്‍ ഇതുവരെ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അപകടം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം കൊണ്ടുവന്നതെനന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. യുകെയില്‍ ഇതുവരെ 106 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.