കോവിഡ് മഹാമാരിയില്‍ അനാഥരായ കുട്ടികള്‍ക്ക് പിഎം കെയർ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും; കേരളത്തില്‍ നിന്ന് 112 പേർ

കോവിഡ് മഹാമാരിയില്‍ അനാഥരായ കുട്ടികള്‍ക്ക് പിഎം കെയർ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും; കേരളത്തില്‍ നിന്ന് 112 പേർ

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മഹാമാരിയില്‍ അനാഥരായ കുട്ടികള്‍ക്കു വേണ്ടിയുള്ള പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഇന്ന് വിതരണം ചെയ്യും.

മോഡി സര്‍ക്കാര്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് സഹായ വിതരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മാതാപിതാക്കള്‍ മരണപ്പെട്ടതോടെ അനാഥരായ കുട്ടികള്‍ക്ക് സഹായം വിതരണം ചെയ്യുക.

അര്‍ഹരായ കുട്ടികളില്‍ കേരളത്തില്‍ നിന്നും 112 പേരുണ്ട്. ഇവര്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങളും യൂണിഫോം നല്‍കുകയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്കൂള്‍ ഫീസ് മടക്കി നല്‍കുകയും ചെയ്യും.
നിലവില്‍ ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4,000 രൂപ വീതമാണ് പദ്ധതിയുടെ ഭാഗമായി നല്‍കുക. 23 ആകുമ്പോഴേക്കും ഇവര്‍ക്ക് ഏകദേശം പത്തു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.

ജില്ലാ മജിസ്ട്രേറ്റുമാരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ വിര്‍ച്വലായി കുട്ടികള്‍ ഇന്ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ഇവരോടൊപ്പം അതാത് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍ എന്നിവരുടെയും സാന്നിദ്ധ്യമുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.