ദുബായ്: യുഎഇയില്‍ 372 പേരില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരുടെ മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. മാർച്ച് 7 ന് ശേഷം ഇത് ആദ്യമായാണ് രാജ്യത്ത് കോവിഡ് മൂലമുണ്ടാകുന്ന ആരോഗ്യ സങ്കീർണതകളാല്‍ മരണം സംഭവിക്കുന്നത്.
196,359 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 372 പേരില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14061 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 907441 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 891076 പേർ രോഗമുക്തി നേടി. 2304 പേരാണ് മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.