മെട്രോ യാര്‍ഡില്‍ നുഴഞ്ഞു കയറി ഭീഷണി സന്ദേശം എഴുതിയത് രണ്ടു പേര്‍: ദൃശ്യങ്ങള്‍ പൊലീസിന്; പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല

മെട്രോ യാര്‍ഡില്‍ നുഴഞ്ഞു കയറി ഭീഷണി സന്ദേശം എഴുതിയത് രണ്ടു പേര്‍: ദൃശ്യങ്ങള്‍ പൊലീസിന്; പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല

കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മുട്ടം മെട്രോ യാര്‍ഡില്‍ നുഴഞ്ഞു കയറി ഭീഷണി സന്ദേശം എഴുതിയത് രണ്ടു പേരാണെന്ന് കണ്ടെത്തിയ പൊലീസ് ഇവരുടെ ദൃശ്യങ്ങള്‍ ശേഖരിച്ചു. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

സര്‍വ്വീസിനു ശേഷം മെട്രോ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന 'പമ്പ' എന്ന ട്രെയിനിന്റെ പുറത്ത് 'ആദ്യ സ്‌ഫോടനം കൊച്ചിയില്‍' എന്ന് ആരോ എഴുതി വച്ചത് വലിയ ആശങ്കയ്ക്ക് ഇടവരുത്തിയിട്ടുണ്ട്. മെയ് 22 നാണ് യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രെയിനിന്റെ പുറത്ത് ഇംഗ്ലീഷില്‍ പല നിറത്തിലെ സ്പ്രേ പെയിന്റുകൊണ്ട് ഭീഷണി സന്ദേശം എഴുതിവച്ചത്.

രാജ്യദ്രോഹത്തിന് കേസെടുത്തെങ്കിലും സംഭവം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു പൊലീസ്. ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്‌ക്കൊപ്പമാണ് ലിഖിതങ്ങള്‍. ഈ ട്രെയിനിന്റെ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണിപ്പോള്‍. മെട്രോ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

മൂന്നു ബോഗികളുള്ള 25 ട്രെയിനുകളാണ് കൊച്ചി മെട്രോയില്‍ സര്‍വീസ് നടത്തുന്നത്. പെരിയാര്‍, പമ്പ, കബനി, ഗംഗ, കൃഷ്ണ, നിള തുടങ്ങി നദികളുടെ പേരുകളാണ് ട്രെയിനുകള്‍ക്ക് നല്‍കിയിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.