കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-7 (ഒരു സാങ്കൽപ്പിക കഥ )

കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-7 (ഒരു സാങ്കൽപ്പിക കഥ )

അവൻ ആ പാൽകുപ്പി വാങ്ങി...!
'ഫാർമസിസ്സ്റ്റല്ലേ..; ഉറക്കഗുളിക കാണും;
ഇവൾ ഗുളിക പൊടിച്ചിട്ടിരിക്കാം...!'
ജോസ്സൂട്ടി, ആ പാൽകുപ്പി ശക്തിയോടെ
മേൽപ്പോട്ടും കീഴോട്ടും കുലുക്കുന്നു..!
'ഉറക്കഗുളിക ഇട്ടിട്ടുണ്ടോന്ന് ... കുലുക്കി
നോക്കുവാന്നോ..ഡാ..കുട്ടാസ്സേ..;
ഗുളിക ഞാൻ പൊടിച്ച്..ചാലിച്ചാ തന്നത്..!'
'...കുടിച്ചോ...മൊത്തം കുടിച്ചോ....!'
'..ശരിക്കും..ചാലിച്ചിട്ടുണ്ടോ.?
അവൻ ഞെട്ടി..! അവൻ വിയർത്തു..!
കണ്ണിൽ ഇരുട്ടേറി..!
'എങ്ങനേയും..നീ എഞ്ചിനീയർ ആകണം..;
 അമേരിക്കയിൽ പോകണം..; കായലിലേ
വള്ളത്തിൽ ഉറങ്ങി തീർക്കല്ലേ ജീവിതം...!'
ഔസ്സേപ്പച്ചന്റെ വാക്കുകൾ അവൻ ഓർത്തു.!
സൂസ്സനെ എങ്ങനേയും സന്തോഷിപ്പിക്കണം.!
'അന്തിച്ചെമ്മാനം കണ്ടാലുടനേ.., കൂർക്കം
വലിച്ചുറങ്ങുന്ന കല്ല്യാണപ്പെണ്ണേ..,കല്ല്യാണീ,
നീ ഒരു കളവാണിയാ..' പയ്യൻസ് പറഞ്ഞു..!
'പെണ്ണേ.., വേമ്പനാട്ടുകായലിൽ..., നിനക്ക്
തുഴഞ്ഞ് ചാഞ്ചാടാൻ ഒരു ചെറുതോണി..;
പിന്നെ താമസിക്കാൻ ഒരുഗ്രൻ കെട്ടുവള്ളം'!
'ഡാ..ഈ അമേരിക്കന് കെട്ടുവള്ളമോ..?'
'എന്റപ്പന്റെ കെട്ടുവള്ളം..കരയ്‌ക്‌ കയറ്റി..,
കട്ടപ്പുറത്തു ഉയർത്തി വെച്ചേക്കുവാ..'
'അപ്പനും അമ്മക്കും, ഞാൻ വാങ്ങിച്ച
ആ പുതിയ..കാരവാനൊത്ത 'നൌകാഗൃഹം'
നീ കണ്ടല്ലോ..;അതേലൊരെണ്ണം എനിക്കും..!'
'ആനന്ദഭവനം';അതാ ഇവിടുത്തേന്റെ പേര്.!'
'നല്ല കിടിലൻ പേര്..!'
ഞരക്കത്തോടെ അവൻ തിരിഞ്ഞു കിടന്നു..!
ഞരക്കത്തോടെ അവൻ തിരിഞ്ഞു കിടന്നു..!
'അതു പോരാല്ലോടാ കുട്ടാസ്സേ..; മണ്ടച്ചാരേ,
ഈ ടാമ്പായിലും, പത്രോസ്സങ്ങാടിയുടെ
തീരത്തും.... ചൂണ്ടയിടാനും...., തുഴഞ്ഞ്
നടക്കാനും, വേറേ വേറേ തോണികൾ
വേണം..! 'യൂ അൺഡർസ്റ്റാൻഡ്..?'
'പിപ്പിരിപ്പേ..'വാദ്യമേളക്കാർ ഉഷാറായി.!
പിപ്പിരിപ്പേ..പീ-പ്പീ..ഡും..ഡും..പീ..പ്പീ...'!
ചെണ്ടമേളക്കാർ, കൊട്ടിക്കളിക്കുന്നു..!
വാടകവണ്ടി..,ഓലപ്പുരയുടെ മുറ്റമെത്തി..!
കാറിന്റെ കണ്ണാടി താഴ്തി, എല്ലാവരേയും
സൂസ്സന്നാമ്മ ശരിക്കുമൊന്ന് ഉഴിഞ്ഞു..!
കാറിന്റെ വാതിൽ തുറക്കുവാനായി...,
ജനക്കൂട്ടം..'ഓതിരം-ഘഡകം' പയറ്റുന്നു..!
മാലപ്പടക്കം പൊട്ടുന്നു; പൂത്തിരി പായുന്നു.!
പന്തം കണ്ട പെരുച്ചാഴിയേപ്പോലെ ജോസ്സും.!
'കെട്ടിമേളം..കെട്ടിമേളം' ദേവലോകം കൂവി..!
'അമ്മേ..അമ്മേ'ജോസ്സൂട്ടി തോണ്ടി വിളിച്ചു!
'എനിച്ചീ...., ഈ 'സംബന്ധം' വേണ്ടാമ്മേ...!'
വയോവൃദ്ധയായ പെണ്ണമ്മ കിടുകിടാ ഞെട്ടി.!
'എന്റെ ഈശോയേ, എന്റെ കുഞ്ഞിന് എന്നാ
സംഭവിച്ചേ.?അക്കരെക്കു പോകാൻ നാടും,
നാട്ടാരും ഓടുമ്പം,ചെക്കന്റെ ഒരു വേണ്ടാമ്മേ'
'കൂയ്..തൈരെടുത്തോണ്ട് ഓടി വാ-യോ..'
'ശുഭ മസ്തു..പോട്ടേ-ഡാ-ജോ; പാർക്കലാം.!'
താളമേളത്തോടെ ദേവേന്ദ്രൻ മന്ദഹസിച്ചു..!!                            
------------------------------( ( ശു ഭം ) )-----------------------------

ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ എപ്പിസോഡുകളും വായിക്കുവാൻ ഇവിടെ നോക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.