യുഎഇയില്‍ 4 പേർക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു

യുഎഇയില്‍ 4 പേർക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയില്‍ നാല് പേർക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി ഉയർന്നു. താമസക്കാരോട് എല്ലാ സുരക്ഷാ പ്രതിരോധ നടപടികളും പാലിക്കണമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം ഓർമ്മിപ്പിച്ചു.

യാത്ര ചെയ്യുമ്പോഴും ഒത്തുചേരലുകളുടെ ഭാഗമാകുമ്പോഴും സുരക്ഷ നടപടികളും പാലിക്കണം. ഏതെങ്കിലും തരത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം. രോഗസമ്പർക്കമുള്‍പ്പടെയുളള കാര്യങ്ങളെല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യ അധികൃതർ ഉറപ്പുനല്‍കി.

രോഗം ബാധിച്ചവർക്കും അവരുമായി സമ്പർക്കത്തില്‍ വന്നവർക്കുമുളള ക്വാറന്‍റീന്‍, ഐസൊലേഷന്‍ നടപടികള്‍ മന്ത്രാലയം നേരത്തെ വിശദമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചവർ സുഖം പ്രാപിക്കുന്നതുവരെ ആശുപത്രികളില്‍ തുടരണം. അവരുമായി അടുത്ത് സമ്പർക്കം പുലർത്തിയവർക്ക് 21 ദിവസമാണ് ഹോം ക്വാറന്‍റീന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.