പാകിസ്ഥാന്‍ മൂന്ന് കഷണങ്ങളായി മുറിയും, ആണവായുധങ്ങള്‍ ഇല്ലാതാവും: ഇമ്രാന്‍ ഖാന്‍; ഇമ്രാന്റേത് മോഡിയുടെ ഭാഷയെന്ന് സര്‍ദാരി

പാകിസ്ഥാന്‍ മൂന്ന് കഷണങ്ങളായി മുറിയും, ആണവായുധങ്ങള്‍ ഇല്ലാതാവും: ഇമ്രാന്‍ ഖാന്‍; ഇമ്രാന്റേത് മോഡിയുടെ ഭാഷയെന്ന് സര്‍ദാരി

ഇസ്ലാമാബാദ്: അധികം വൈകാതെ തന്നെ പാകിസ്ഥാന്‍ മൂന്ന് കഷണങ്ങളായി വിഭജിക്കപ്പെടുമെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന് ആണവ പ്രതിരോധം നഷ്ടമാവുമെന്നും ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ ഇമ്രാന്‍ പറഞ്ഞു.

'ഇനിയും ശരിയായ തീരുമാനമെടുത്തില്ലെങ്കില്‍ പാകിസ്ഥാന്‍ പോവുന്നത് നാശത്തിലേക്കാണ്. ഞാന്‍ എഴുതി ഒപ്പിട്ടു തരാം, ആദ്യം ഇല്ലാതാവുന്നത് പാക് സൈന്യം ആയിരിക്കും. രാജ്യം മൂന്നു ഭാഗങ്ങളായി മാറും. സാമ്പത്തിക നില താറുമാറാവും. അതോടെ പാകിസ്ഥാന്റെ ആണവ പ്രതിരോധം ഇല്ലാതാക്കാന്‍ ലോക രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തും. ഉക്രെയ്‌ന് സംഭവിച്ചു പോലെ തന്നെയായിരിക്കും കാര്യങ്ങള്‍'- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

എന്നാല്‍ മുന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. പാകിസ്ഥാനിലെ ഒരാളും പറയുന്ന കാര്യങ്ങളല്ല ഇമ്രാന്‍ പറഞ്ഞതെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റുമായ അസിഫ് അലി സര്‍ദാരി കുറ്റപ്പെടുത്തി.

പാകിസ്ഥാനിയുടെയല്ല, മോഡിയുടെ ഭാഷയിലാണ് ഇമ്രാന്‍ സംസാരിക്കുന്നത്. ഇമ്രാന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സര്‍ദാരി ആഹ്വാനം ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.