കെ റെയില്‍ കല്ലുകള്‍ പിഴുതു മാറ്റി പകരം മരങ്ങള്‍ നട്ടു; പരിസ്ഥിതി ദിനത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്

കെ റെയില്‍ കല്ലുകള്‍ പിഴുതു മാറ്റി പകരം മരങ്ങള്‍ നട്ടു; പരിസ്ഥിതി ദിനത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്

കൊച്ചി:  സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വ്വേയുടെ ഭാഗമായി സ്ഥാപിച്ച കല്ലുകള്‍ പിഴുതു മാറ്റി പകരം മരം നട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പരിസ്ഥിതി ദിനവും പ്രതിഷേധവും ഒന്നിച്ച്‌ ആഘോഷിക്കുകയാണെന്നാണ് പ്രവര്‍ത്തകരുടെ മറുപടി.

എറണാകുളം കളമശ്ശേരിയിലാണ് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഈ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ജെബി മേത്തര്‍ എംപി, അന്‍വ൪ സാദത്ത് എംഎല്‍എ എന്നിവരും സമരസമിതിക്കൊപ്പം അണിനിരന്നിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിക്കണമെന്നും കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.കെ റെയില്‍ വേണ്ട, കേരളം മതിയെന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് , സര്‍വ്വേക്കല്ലുകള്‍ പിഴുതുമാറ്റി മരം നട്ടത്. 

മലപ്പുറം തിരൂരിലും സില്‍വര്‍ ലൈന്‍ കുറ്റി പിഴുതു മാറ്റിയ സ്ഥലത്ത് സമര സമിതി വൃക്ഷതൈകള്‍ നട്ടു. പരപ്പനങ്ങാടിയിലും സമാനമായ പ്രതിഷേധം നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.