അബുജ: നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. ബെന്യൂ സംസ്ഥാനത്ത് ഇഗാമ എഡുമോഗ കമ്മ്യൂണിറ്റിയിലെ ഇരുപതോളം പേരെ വെടിവെച്ചു കൊന്നു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് ആയുധധാരികളായ തീവ്രവാദികള്‍ ഗ്രാമം വളഞ്ഞ് ആക്രമണം അഴിച്ചു വിട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നിരവധി ആളുകളെ സംഘം തട്ടിക്കൊണ്ടുപോയതായും പരാതി ഉണ്ട്.
ക്രൈസ്തവ പ്രാതിനിധ്യമുള്ള ബെന്യൂവില്‍ നടന്ന തീവ്രവാദി ആക്രമണം നൈജീരിയയില്‍ ആകമാനം വ്യാപിക്കുന്ന ക്രൈസ്തവ കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ ആക്രമണമാണ്. അക്രമകാരികള്‍ ആളുകളെ കൊല്ലുന്നത് കൂടാതെ ഇഗാമ കമ്മ്യൂണിറ്റിയിലെ എല്ലാ വീടുകളും തകര്‍ക്കുകയും ചെയ്തു. ഇതുവരെ ഒമ്പത് മൃതദേഹങ്ങള്‍ മാത്രമേ കണ്ടെടുത്തിട്ടുള്ളു. ശേഷിക്കുന്ന മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ മൗനാനുവാദത്തോടെയാണ് ഫുലാനി മുസ്ലിം തീവ്രവാദികള്‍ നൈജീരിയയില്‍ ക്രൈസ്തവ കൊലപാതക പരമ്പരകള്‍ ആസൂത്രണം ചെയ്യുന്നതെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു. ഓവോ സെന്റ് ഫ്രാന്‍സിസ് കത്തോലിക്കാ പള്ളിയില്‍ നടന്ന ക്രൂരമായ കൊലപാതകങ്ങള്‍ ലോക മനസാക്ഷിയെ പിടിച്ചുലച്ചിരുന്നു. എന്നാല്‍ ക്രൈസ്തവ വേട്ടക്കെതിരെ ബുഹാരി നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കുന്നില്ല എന്നാണ് പരക്കെയുള്ള ആക്ഷേപം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.