ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നത് യുഎഇ വിലക്കി

ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നത് യുഎഇ വിലക്കി

അബുദബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഇറക്കുമതി ചെയ്ത ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യരുതെന്ന് യുഎഇ ധനകാര്യമന്ത്രാലയത്തിന്‍റെ നിർദ്ദേശം. ഫ്രീസോണുകളില്‍ ഉള്‍പ്പടെ ഇക്കഴിഞ്ഞ് മെയ് 13 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. നാല് മാസത്തേക്കാണ് വിലക്ക്. 

അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുളള ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിന് വിലക്കില്ല. പക്ഷെ ഇതിന് പ്രത്യേക അനുമതി വേണം. ഇന്ത്യയില്‍ നിന്നുളള എല്ലാത്തരം ഗോതമ്പ് ഉല്‍പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണ്. മെയ് 13 ന് മുന്‍പ് ഇന്ത്യയില്‍ യുഎഇയിലേക്ക് ഇറക്കുമതി ചെയ്തിട്ടുളള ഗോതമ്പോ ഗോതമ്പ് ഉല്‍പന്നങ്ങളോ കയറ്റുമതി ചെയ്യണമെങ്കിലും പ്രത്യേക അനുമതി ആവശ്യമാണ്. 

ഇറക്കുമതി തിയതി ഉള്‍പ്പടെ തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. ഇത്തരത്തില്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന കയറ്റുമതി പെര്‍മിറ്റിന് 30 ദിവസത്തെ മാത്രം കാലാവധിയേ ഉണ്ടാകൂ എന്നും അറിയിച്ചിട്ടുണ്ട്. [email protected] എന്ന വിലാസത്തില്‍ ഇ-മെയിലിലൂടെയോ അല്ലെങ്കില്‍ വാണിജ്യ മന്ത്രാലയം ആസ്ഥാനത്ത് എത്തി നേരിട്ടോ അപേക്ഷ നല്‍കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.