ഇനി 'ലാസ്റ്റ് സീന്‍' ആരൊക്കെ കാണണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം !

ഇനി 'ലാസ്റ്റ് സീന്‍' ആരൊക്കെ കാണണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം !

ജനപ്രിയ സമൂഹമാധ്യമമായ വാട്സാപ്പില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകള്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിലുള്ള ലാസ്റ്റ് സീന്‍ ഫീച്ചറിലാണ് പുതിയ മാറ്റം.

ഏറെ നാളുകളായുള്ള പരിശ്രമങ്ങളുടെ ഫലമായാണ് പുതിയ മാറ്റം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇനി ഇഷ്ടമുള്ളവരെ മാത്രം ലാസ്റ്റ് സീനും സ്റ്റാറ്റസ് അപ്ഡേറ്റുകളും കാണിക്കാവുന്ന വിധം വാട്സാപ്പ് സെറ്റ് ചെയ്യാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഓണ്‍ലൈനില്‍ നിങ്ങള്‍ എപ്പോഴാണ് ഒടുവില്‍ വന്ന് പോയത് എന്ന് സൂചിപ്പിക്കുന്നതാണ് വാട്സാപ്പിലെ ലാസ്റ്റ് സീന്‍. നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍, സ്റ്റാറ്റസ് അപ്ഡേറ്റ് എന്നിവ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആരെല്ലാം കാണണമെന്ന് ഇനി മുതല്‍ നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. 'മൈ കോണ്‍ടാക്ട്സ് അക്സെപ്റ്റ്' എന്ന ഓപ്ഷന്‍ കൂടി നിലവില്‍ വന്നുവെന്നാണ് വാട്സാപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഓണ്‍ലൈനില്‍ നിങ്ങളുടെ സ്വകാര്യത കൂടുതല്‍ പരിരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് വാട്സാപ്പ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ വാട്സാപ്പ് മെസേജുകള്‍ക്ക് റിയാക്ട് ചെയ്യാനുള്ള ഓപ്ഷന്‍ നിലവില്‍ വന്നിരുന്നു. ഇത് ഏറെ ജനപ്രിയമാകുകയും ചെയ്തു. കൂടാതെ ഗ്രൂപ്പ് കോളില്‍ 32 പേരെ വരെ ഉള്‍പ്പെടുത്താമെന്നും വാട്സാപ്പ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.