അമ്മിയിൽ അരച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചിരുന്ന പഴമക്കാർക്ക് നല്ല രുചിയും ആരോഗ്യവും സൗന്ദര്യവും ലഭിച്ചിരുന്നു. അമ്മിയിൽ അരക്കുന്നതും തുണി അലക്കു കല്ലിൽ അടിച്ചലക്കുന്നതും ഈർക്കിൾ ചൂലുകൊണ്ട് മുറ്റമടിക്കുന്നതും കിണറ്റീന്ന് വെള്ളം വലിച്ചുകോരുന്നതും പഴമക്കാർക്ക് നല്ല വ്യായാമം കൂടിയായിരുന്നു.
ഇന്ന് മനുഷ്യന് ചെറിയ കാര്യങ്ങൾക്കു പോലും യന്ത്ര സഹായം വേണം അതോടെ പുതു തലമുറ മടിയന്മായി രോഗികളായി.ഫാസ്റ്റ്ഫുഡ് സംസ്കാരം വന്നതോടെ നമുക്കിഷ്ടപെട്ട ഭക്ഷണംഒറ്റ ഫോൺ കോളിൽ ഫാസ്റ്റായി വീടുകളിൽ വന്നു ചേരുകയാണ്.
അലസരായി തിന്ന് തിന്ന് നമ്മൾ കൊഴുക്കുകയാണ്. രോഗികളായി ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് ഓടുകയാണ്.ജീവൻ നിലനിർത്താൻ ധാരാളം മരുന്നുകൾ വിഴുങ്ങി വിഴുങ്ങി പണം ധൂർത്തടിക്കുകയാണ്. ആശുപത്രികൾ പോലും നമുക്കിന്ന് തികയാതെ വരികയാണ്.
വീടുകളിലെ ഭക്ഷണ സംസ്കാരം, കൂട്ടായ്മ, പങ്കുവെക്കൽ, സ്നേഹം ഇവയെല്ലാം ഇന്നു നശിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അടുക്കളയിലെ അടുപ്പുകൾ ഒരു തീപ്പൊരിക്കായ് കൊതിക്കുകയാണ്. ഇനി വൈകിക്കൂട പഴമയുടെ ഭക്ഷണ സംസ്കാരത്തിലേക്ക് നാം വേഗം തിരിച്ചു പോകേണ്ടിയിരിക്കുന്നു.
അമ്മിം കുട്ടീം ഒന്നിക്കും ഭോജ്യമെത്ര രസാവഹം
മോരിൽ വെണ്ണയതെന്നപോൽ എന്നും നാവിൽ രുചികരം.
✍ സിബി നെല്ലിക്കൽ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.