തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച്ച 2,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 16.08 ശതമാനമാണ്. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 574 പേര്‍ക്കാണ് വൈറസ് ബാധ. രണ്ടാമത് കൂടുതല്‍ രോഗികള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ 22,000 കടന്നു.
അതേസമയം രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്നലെ 12,899 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 15 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം 13,000ന് മുകളിലായിരുന്നു പ്രതിദിന കോവിഡ് രോഗികള്‍. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 72, 474 ആയി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഇതുവരെ 196.14 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ 4,46,387 കോവിഡ് പരിശോധനകളാണ് നടന്നത്. അതേസമയം, മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്റെ പരീക്ഷണം വിജയകരമാണെന്ന് ഭാരത് ബയോടെക് അറിയിച്ചു.
പരീക്ഷണ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായാണ് കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് വെളിപ്പെടുത്തുന്നത്. അടുത്ത മാസത്തോടെ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.