സ്വര്‍ണക്കടത്ത് കേസ്; സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിയ്ക്ക് ധൈര്യമുണ്ടോ?: പ്രതിപക്ഷ നേതാവ്

സ്വര്‍ണക്കടത്ത് കേസ്; സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിയ്ക്ക് ധൈര്യമുണ്ടോ?: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയ്ക്ക് സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

സ്വപ്‌നയുടെ ആരോപണങ്ങളില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി കേസ് കൊടുക്കുന്നില്ല. കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തപ്പോള്‍ കോടതിയില്‍ മൊഴി കൊടുത്തതിന്റെ പേരില്‍ സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തു. ആ കേസില്‍ പ്രധാന സാക്ഷിയായി കൊണ്ടുവന്നിരിക്കുന്നത് നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ സരിതയെ ആണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കെതിരെ കഥകള്‍ മെനഞ്ഞത് പ്രതിപക്ഷമല്ല, മുഖ്യമന്ത്രിയുടെ വീട്ടില്‍ കയറിയിറങ്ങിയ സ്വപ്‌നയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സഹയാത്രിക ആയിരുന്നല്ലോ അവര്‍. സ്വന്തം വകുപ്പില്‍ ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തില്‍ സ്വപ്‌നയ്ക്ക ജോലി നല്‍കിയിട്ട് മുഖ്യമന്ത്രി അവരെ അറിയില്ലെന്ന് പറയുന്നത് എന്തിനാണെന്ന് സതീശൻ ചോദിച്ചു

കേന്ദ്ര ഏജന്‍സിയെ കേസുകളിലേക്ക് വലിച്ചിഴയ്ക്കുന്നത് യുഡിഎഫ് അല്ല സര്‍ക്കാരാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു അന്വേഷണത്തിന് തയ്യാറുണ്ടോയെന്നാണ് പ്രതിപക്ഷം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്ക് സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ പേടിയാണെന്ന് സതീശന്‍ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.