ദുബായ്: യുഎഇയില്‍ ഇന്ധനവിലയില്‍ വർദ്ധനവ്. ജൂലൈ മാസത്തിലെ വില ഇന്നലെ രാത്രിയോടെയാണ് അധികൃതർ പ്രഖ്യാപിച്ചത്. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 4 ദിർഹം 63 ഫില്‍സായി പുതുക്കിയ വില. ജൂണില്‍ ഇത് 4 ദിർഹം 15 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 4 ദിർഹം 52 ഫില്‍സായി. നേരത്തെ ഇത് 4 ദിർഹം 03 ഫില്‍സായിരുന്നു.
ഇ പ്ലസ് 91 പെട്രോളിന് 4 ദിർഹം 44 ഫില്‍സായി ഉയർന്നു. നേരത്തെ ഇത് 3 ദിർഹം 96 ഫില്‍സായിരുന്നു. ഡീസലിനും വില ഉയർന്നു. ജൂണില്‍ 4 ദിർഹം 14 ഫില്‍സായിരുന്ന ലിറ്റർ വില ജൂലൈയില്‍ 4 ദിർഹം 76 ഫില്‍സായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.