മുഖ്യമന്ത്രി അഭിമാനമില്ലാത്ത നേതാവ്; പി സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാര നടപടിയെന്നും കെ സുധാകരന്‍

മുഖ്യമന്ത്രി അഭിമാനമില്ലാത്ത നേതാവ്; പി സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാര നടപടിയെന്നും കെ സുധാകരന്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി വിഷയങ്ങള്‍ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. അഭിമാനബോധമുള്ള ഒരു രാഷ്ട്രീയ നേതാവ് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവരവരുടെ വ്യക്തിത്വം സംരക്ഷിക്കാന്‍ പ്രവര്‍ത്തികുകയാണ് വേണ്ടത്. എന്നാല്‍ മുഖ്യമന്ത്രിക്ക് അതില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

അദ്ദേഹത്തിന് അഭിമാനം പ്രശ്‌നമല്ലാത്ത ഒരു നേതാവായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിയോട് വി എസ് അച്യുതാനന്ദന്‍ പണ്ട് പറഞ്ഞതാണ് തനിക്കും പറയാനുള്ളത്. ഉളുപ്പ് വേണമെന്നതാണ് അതെന്നും സുധാകരന്‍ വ്യക്തമാക്കി. സ്വപ്നയുടെ ആരോപണത്തോട് പ്രതികരിച്ചത് തന്നെ എട്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. പി സി ജോര്‍ജിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സരിതയെ വിശ്വസിച്ച സര്‍ക്കാര്‍ എന്ത് കൊണ്ടാണ് സ്വപ്‌നയെ വിശ്വസിക്കുന്നില്ല. എ കെ ജി സെന്റര്‍ ആക്രമണം ഇ പി ജയരാജന്റെ ആസൂത്രണമാണെന്നും സുധാകരന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ ആള്‍ക്ക് ജാമ്യം നല്‍കിയതോടെ കോണ്‍ഗ്രസ് നേരത്തെ പറഞ്ഞ കാര്യം സത്യമാണെന്ന് തെളിഞ്ഞെന്നും കെ പി സി സി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.