പോര്‍ട്ട് ചെയ്യുന്നവരെ ലക്ഷ്യം വച്ചുള്ള പ്രത്യേകം ഓഫര്‍; ടെലികോം കമ്പനികളെ ട്രായ് നിരീക്ഷിക്കും

പോര്‍ട്ട് ചെയ്യുന്നവരെ ലക്ഷ്യം വച്ചുള്ള പ്രത്യേകം ഓഫര്‍; ടെലികോം കമ്പനികളെ ട്രായ് നിരീക്ഷിക്കും

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ( എം.എന്‍.പി) സംവിധാനം ഉപയോഗിച്ച് മറ്റ് സേവനദാതാക്കളിലേക്ക് പോകാന്‍ ശ്രമിക്കുന്നവരെ പിടിച്ച് നിര്‍ത്താന്‍ ടെലികോം കമ്പനികള്‍ പ്രത്യേകം ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രംഗത്ത്. എം.എന്‍.പി റിക്വസ്റ്റ് നല്‍കുന്ന ഉപഭോക്താക്കള്‍ക്കാണ് മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത പ്രത്യേക ഓഫറുകള്‍ അധികമായി നല്‍കി പിടിച്ചു നിര്‍ത്താന്‍ കമ്പനികള്‍ ശ്രമിക്കുന്നത്.

ഈ പദ്ധതി തടയുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ഉള്‍പ്പടെയുള്ള ടെലികോം സേവന ദാതാക്കള്‍ എംഎന്‍പി ഉപഭോക്താക്കള്‍ക്കായി പ്രത്യേകം ഓഫറുകള്‍ നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓഡിറ്റര്‍മാരെ നിയമിക്കാനുള്ള ശ്രമത്തിലാണ് ട്രായ്.

നിയമപരമായി ഉപഭോക്താക്കള്‍ക്ക് വെവ്വേറെ ഓഫറുകള്‍ നല്‍കുന്നതിന് ടെലികോം സേവന ദാതാക്കള്‍ക്ക് സാധിക്കില്ല. ട്രായിക്ക് മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ള ഓഫറുകള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ പാടുള്ളൂ. എല്ലാ പ്ലാനുകളും ട്രായുടെ മാനദണ്ഡങ്ങള്‍ക്ക് യോജിച്ചതാണെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. എന്നാല്‍ ഇത് മറികടന്ന് ഉപഭോക്താക്കള്‍ മറ്റ് സേവനങ്ങളിലേക്ക് പോകുന്നത് തടയുന്നതിനായി വലിയ ലാഭകരമായ പ്ലാനുകള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് കമ്പനി.

ഇപ്പോഴത്തെ സ്ഥിതിയില്‍ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ നമ്പര്‍ മാറ്റാതെ തന്നെ സേവനദാതാക്കളെ മാറ്റാന്‍ സാധിക്കും. ഇതിനായി PORT എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടതിന് ശേഷം മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. തുടര്‍ന്ന് ലഭിക്കുന്ന എംഎന്‍പി നമ്പര്‍ ഉപയോഗിച്ച് മറ്റ് ടെലികോം സേവന ദാതാക്കളെ സമീപിച്ച് അതേ നമ്പറില്‍ കണക്ഷന്‍ എടുക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.