ഫൊക്കാന ഭാരവാഹി തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകൾമാത്രം; വിജയം ഉറപ്പിച്ച് ഡോ ബാബു സ്റ്റീഫൻ
ഒർലാന്റോ : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അടുത്ത പ്രസിഡന്റ് ആരാവുമെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിജയം ഉറപ്പിക്കുകയാണ് ഡോ ബാബു സ്റ്റീഫൻ. അത്യന്തം വാശിയേറിയ പോരാട്ടമാണ് ഫൊക്കാനയുടെ 2022-24 ഭരണസമിതിയിലേക്ക് നടക്കുന്നത്. ആദ്യഘട്ടത്തിൽ പ്രസിഡന്റ് സ്ഥനാർത്ഥിയായിരുന്ന ഡോ ബാബു സ്റ്റീഫനുണ്ടായിരുന്നസ്വീകാര്യത ഇപ്പോൾ നാലിരട്ടിയായി വർധിച്ചതോടെയാണ് വിവിധ അസോസിയേഷനുകൾ ഐക്യകണ്‌ഠേന ബാബു സ്റ്റീഫന് പിന്തുണയുമായി രംഗത്തെത്താൻ തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഡോ ബാബു സ്റ്റീഫന് പിന്തുണ പ്രഖ്യാപിച്ചതോടെ ഡോ ബാബു സ്റ്റീഫനെ പിന്തുണയ്ക്കുന്ന പക്ഷം ഏറെ ആവേശത്തിലാണ്. ഫൊക്കാന കൺവെൻഷന് ആഥിത്യമരുളുന്ന ഒർലാന്റോയിലെയും സമീപ സംസ്ഥാനമായ ടാമ്പയിലെയും അസോസിയേഷനുകളിലെ എല്ലാ പ്രതിനിധികളും ഇതിനകം ബാബു സ്റ്റീഫന് പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്.
നടക്കുന്ന കാര്യങ്ങൾ മാത്രം പ്രഖ്യാപിക്കുകയും അതിനായുള്ള ശ്രമങ്ങൾ നടത്തുമെന്നും മീറ്റ് ആന്റ് ഗ്രീറ്റിൽ പങ്കെടുത്ത ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ ബാബു സ്റ്റീഫൻ പറഞ്ഞു.
ഡോ ബാബു സ്റ്റീഫന്റെ പ്രസംഗപാഠവവും ഡലിഗേറ്റുകളെ ആകർഷിക്കുന്നതായിരുന്നു. ഇംഗ്ലീഷ് പ്രസംഗത്തിൽ വില്യംഷെയ്ക്‌സിപയറെ ഉദ്ധരിച്ചുകൊണ്ടും ഷെല്ലിയുടെയും കീറ്റ്‌സിന്റെയും കവിതാശകലങ്ങൾ ചൊല്ലിക്കൊണ്ടും പ്രസംഗിച്ച അദ്ദേഹം മലയാളത്തിൽ കുമാരനാശാന്റെ കവിതകളെയും ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും ഉദ്ധരിച്ചു. സംസ്‌കൃതത്തിലെ ചില ഉദ്ധരണികളും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതെല്ലാം ശ്രവിച്ചതോടെ ചിലരിലെങ്കിലും ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പൂർണമായും ഇല്ലാതാവുകയും മീറ്റിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികളും ഡോ ബാബു സ്റ്റീഫന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.
എതിർ സ്ഥാനാർത്ഥിയെ വ്യക്തിപരമായി ഇകഴ്ത്താനോ, എതിരാളികളെ ആക്രമിക്കാനോ ഡോ ബാബു സ്റ്റീഫൻ ഒരിക്കലും പ്രസംഗത്തിൽ ഒരിടത്തും ശ്രമിച്ചിച്ചിരുന്നില്ല. മുൻഭരണ സമിതികളുടെ നേട്ടങ്ങൾ എടുത്തുപറയുകയും കോട്ടങ്ങൾ സ്പർശിക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് ബാബു സ്റ്റീഫന്റെ രീതി. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിക്കുന്നതായിരുന്നു. പൊയ് വാക്കുകൾ പറയാനില്ലെന്ന് പ്രഖ്യാപിച്ച ബാബു സ്റ്റീഫൻ താൻ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഫൊക്കാനയുടെ നാൽപ്പതാം വാർഷികാഘോഷം 2023 ൽ നടക്കുമ്പോൾ ഫൊക്കാനയ്ക്ക് ന്യൂയോർക്കിൽ സ്വന്തമായൊരു ആലയമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് ഫൊക്കാനയിലെ യുവാക്കളെ എത്തിക്കുന്നതിനുള്ള കർമ്മ പദ്ധതിയും ്അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം ഡോ ബാബു സ്റ്റീഫന്റെ വിജയസാധ്യത വർധിപ്പിക്കുന്നതാണ്.
ടാമ്പ മലയാളി അസോസിയേഷൻ ഓഫ് മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയിൽ പ്രസിഡന്റ് അരുൺചാക്കോ, സുനിത ഫ്‌ളവർവർഹിൽസ് ( പ്രസിഡന്റ് ഇലക്ട്), തുടങ്ങിയ എല്ലാ പ്രതിനിധികളും സംബന്ധിച്ചു. എല്ലാ പ്രതിനിധികളും ബാബു സ്റ്റീഫന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. അതോടൊപ്പം സെൻട്രൽ ഫ്‌ളോറിഡ മലയാളി അസോസിയേഷൻ ഭാരവാഹികളായ ടോമി മായിക്കര, റവ. പി വി ചെറിയാൻ, ഗ്രോസ് ജോജി തുടങ്ങിയവർ പങ്കെടുത്തു. വിവിധ മലയാളി അസോസിയേഷൻ
ഒർലാന്റോ മലയാളി അസോസിയേഷൻ മീറ്റ് ആന്റ് ഗ്രീറ്റിൽ ജെറി ചാമ്പയിൽ, ഓർമ്മ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് രാജീവ് കുമാരൻ, മുൻ പ്രസിഡന്റ് ചാക്കോ കുര്യൻ, ഡോ ഷിജു ചെറിയാൻ, അശോക് മേനോൻ എന്നിവരും പങ്കെടുത്തു. എല്ലാ പ്രതിനിധികളും ഡോ ബാബു സ്റ്റീഫന് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.