ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉക്രെയ്ന്‍ അംബാസഡര്‍മാരെ പുറത്താക്കി സെലന്‍സ്‌കി

 ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉക്രെയ്ന്‍ അംബാസഡര്‍മാരെ പുറത്താക്കി സെലന്‍സ്‌കി

കീവ്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി രംഗത്ത്. ഇന്ത്യ ഉള്‍പ്പടെ അഞ്ചു രാജ്യങ്ങളിലെ അംബാസഡര്‍മാരെ പുറത്താക്കിയതായി ഉക്രെയ്ന്‍ പ്രസിഡന്റിന്റെ വെബ്സൈറ്റ് അറിയിച്ചു.

എന്താണ് കാരണമെന്ന് വ്യക്തമാക്കാത്ത ഉത്തരവില്‍, ജര്‍മ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, ഹംഗറി എന്നിവിടങ്ങളിലെ ഉക്രെയ്ന്‍ അംബാസഡര്‍മാരെ പുറത്താക്കുന്നതായി സെലന്‍സ്‌കി പ്രഖ്യാപിക്കുകയായിരുന്നു. ഈ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞ ഉദ്യോഗസ്ഥര്‍ക്ക് പുതിയ സ്ഥാനങ്ങള്‍ നല്‍കുമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ഉത്തരവില്‍ പറയുന്നില്ല.

റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാന്‍ ഉക്രെയ്ന്‍ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നല്‍കണമെന്നും സെലന്‍സ്‌കി ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യയും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര ബന്ധം എന്തുകൊണ്ടാണ് വിച്ഛേദിക്കുന്നത് എന്ന കാര്യത്തില്‍ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.