കുവൈറ്റ് സിറ്റി: കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ബഫർ സോൺ വിഷയത്തിൽ സെമിനാറും ഐക്യദാർഢ്യ സമ്മേളനവും സംഘടിപ്പിക്കുന്നു.
ഇന്ന് വൈകിട്ട് ആറിന് സെൻറ് അൽഫോസാ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ.ബിജു പറയനിലം ആമുഖപ്രഭാഷണവും ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡോ.ജോസുകുട്ടി ഒഴുകയിൽ മുഖ്യ പ്രഭാഷണവും നടത്തും.
കുവൈറ്റിലെ വിവിധ രാഷ്ടീയ സാമൂഹിക സാംസ്ക്കാരിക നേതാക്കൾ സമ്മേളനത്തിൽ സംസാരിക്കും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കു നൽകുവാനുള്ള മെമ്മോറാണ്ടത്തിൻ്റെ ഒപ്പു ശേഖരണവും തദവസരത്തിൽ നടത്തപ്പെടുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.