തിരുവനന്തപുരം: പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണ അനുമതി അതിവേഗം നല്‍കുന്നതിന് പൊതു ആപ്ലിക്കേഷന്‍ പരിഗണനയിലെന്ന് തദ്ദേശ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍. ഇതിനായി രൂപവല്‍ക്കരിച്ച സങ്കേതം ആപ്ലിക്കേഷനടക്കം പരിഷ്‌ക്കരിച്ച് സംയോജിത പൊതു ആപ്ലിക്കേഷന്‍ തയാറാക്കാനുള്ള പദ്ധതികളാണ് ആലോചനയിലെന്ന് മന്ത്രി പറഞ്ഞു.
നഗരസഭകളിലെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കുന്നതിന് പുതിയ പ്ലാറ്റ്‌ഫോമില്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു വരികയാണ്. ഒക്ടോബറോടെ ആദ്യപതിപ്പ് തദ്ദേശ സ്ഥാപനങ്ങളില്‍ വിന്യസിക്കും. 2023 ജൂണില്‍ എല്ലാ ആപ്ലിക്കേഷനും പുതിയ പ്ലാറ്റ്‌ഫോമില്‍ മൊബൈല്‍ ആപ് സംയോജനത്തിലൂടെ ലഭ്യമാകും.
അതേസമയം സാമൂഹിക ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത ശിശു വികസന വകുപ്പ് അസി. ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.