സൗദി അറേബ്യയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. രാജ്യത്തിന് പുറത്തുപോയി മടങ്ങിവന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധ തടയാനും പകരാതിരിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രോഗിയുമായി സമ്പർക്കത്തില്‍ വന്നവരുടെ സാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇവർക്കാർക്കും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മങ്കിപോക്സുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ നിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. 

രോഗവുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും മറ്റും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ)യുമായോ 937 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.