കെ.കെ രമയെ അധിക്ഷേപിച്ച സംഭവം; ചിമ്പാൻസിയുടെ ചിത്രത്തില്‍ മണിയുടെ ഫോട്ടോ ഒട്ടിച്ച് മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം

കെ.കെ രമയെ അധിക്ഷേപിച്ച സംഭവം; ചിമ്പാൻസിയുടെ ചിത്രത്തില്‍ മണിയുടെ ഫോട്ടോ ഒട്ടിച്ച് മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം

തിരുവനന്തപുരം: കെ.കെ രമയെ അധിക്ഷേപിച്ച സംഭവത്തിൽ മുന്‍മന്ത്രിയും എംഎല്‍എയുമായ എം.എം മണിക്കെതിരെ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച്‌.

ചിമ്പാൻസിയുടെ ചിത്രത്തില്‍ മണിയുടെ ഫോട്ടോ ഒട്ടിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്‌. വിവാദമായതോടെ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒളിപ്പിച്ചു. കെ.കെ രമയെ അധിക്ഷേപിച്ച എം.എം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ടയിരുന്നു പ്രതിഷേധം.

അതേസമയം കെ.കെ രമക്കെതിരെ മണി നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാകാത്ത സാഹചര്യത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. സഭ രേഖകളില്‍ നിന്ന് പരമാര്‍ശം നീക്കണം. ഇത് കൗരവസഭ അല്ല. അങ്ങനെ ആക്കരുത്. ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.

വിവാദ പരമാര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. മണിയുടെ പരാമാര്‍ശം പിന്‍വലിക്കണമെന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.

എം.എം മണി നിയമസഭയില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ പ്രസ്താവന തിരുത്തില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് മണി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.