'മിസ്റ്റര്‍ ബാലറ്റ് ബോക്‌സി'ന് പ്രത്യേക ടിക്ക്റ്റ്; ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പെട്ടികള്‍ ഡല്‍ഹിയിലെത്തി

'മിസ്റ്റര്‍ ബാലറ്റ് ബോക്‌സി'ന് പ്രത്യേക ടിക്ക്റ്റ്; ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ  പെട്ടികള്‍ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: രാജ്യത്തെ 16ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് പാര്‍ലമെന്റിലും രാജ്യത്തെ വിവിധ നിയമസഭകളിലും പൂര്‍ത്തിയായിരുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ നീണ്ട തിരഞ്ഞെടുപ്പില്‍ ഇലക്ട്രല്‍ കോളജിലെ 4800 എം.പിമാരും എം.എല്‍.എമാരും രഹസ്യ ബാലറ്റിലൂടെ വോട്ടു ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തിലും സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലുമാണ് പോളിംഗ് നടന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സാമാജികരുടെ വോട്ടുകളടങ്ങിയ ബാലറ്റ് പെട്ടി വിമാനങ്ങളില്‍ തലസ്ഥാനത്ത് എത്തിച്ചു. ഈ ബാലറ്റ് ബോക്‌സുകള്‍ക്ക് മാത്രമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക വിമാന ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബാലറ്റ് പെട്ടികള്‍ അയച്ചിരുന്നു. വിമാനത്തില്‍ സീറ്റുകളില്‍ സൂക്ഷിച്ച പെട്ടികള്‍ക്കായി മിസ്റ്റര്‍ ബാലറ്റ് ബോക്‌സ് എന്ന പേരിലാണ് കമ്പനികള്‍ ടിക്കറ്റ് നല്‍കിയത്.



സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് 'മിസ്റ്റര്‍ ബാലറ്റ് ബോക്‌സ്' യാത്ര ചെയ്തത്. ബാലറ്റ് ബോക്‌സിനോട് ചേര്‍ന്നുള്ള സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇരുന്നത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.