ലണ്ടനില്‍ ഷെയ്ഖ് ഹംദാനൊപ്പം സെല്‍ഫിയെടുത്ത് ആരാധകർ; വീഡിയോ വൈറല്‍

ലണ്ടനില്‍ ഷെയ്ഖ് ഹംദാനൊപ്പം സെല്‍ഫിയെടുത്ത് ആരാധകർ; വീഡിയോ വൈറല്‍

ദുബായ്: ലണ്ടനിലെത്തിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനൊപ്പം സെല്‍ഫിയെടുക്കുന്ന ആരാധകരുടെ വീഡിയോ വൈറലായി.ലണ്ടനില്‍ വാഹനത്തിലിരിക്കുന്ന ഷെയ്ഖ് ഹംദാനരികിലെത്തി സെല്‍ഫിയെടുക്കുന്ന രണ്ടുപേരുടെ വീഡിയോ ഹംദാന്‍റെ അടുത്ത കൂട്ടുകാരനായ അഹമ്മദ് ജാബർ അല്‍ ഹർബിയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ നിരവധി പേരാണ് വീഡിയോയ്ക്ക് ഷെയറും കമന്‍റും നല്‍കിയിട്ടുളളത്.

https://www.instagram.com/reel/CgJ6t71DOwo/?igshid=YmMyMTA2M2Y=

സെല്‍ഫിയെടുക്കാനായി എത്തിയ സ്ത്രീ ഫോട്ടോ എടുക്കാന്‍ കഴിയാതെ നില്‍ക്കുമ്പോള്‍ , ഇതാണ്--ഇങ്ങനെ.. എന്ന് ഹംദാന്‍ പറയുന്നതും നിങ്ങളിതില്‍ വിദഗ്ധനാണെന്ന് അവർ തിരിച്ചുപറയുന്നതും വീഡിയോയില്‍ വ്യക്തം. ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കൂവെന്ന് സെല്‍ഫിയെടുക്കാനെത്തിയ മറ്റൊരാള്‍ പറയുമ്പോള്‍ അതൊന്നും സാരമില്ലെന്ന് ഹംദാന്‍ മറുപടി പറയുന്നു. ഇതിനുമുന്‍പും സാധാരണക്കാരൊടൊപ്പം അവരില്‍ ഒരാളായി ഫോട്ടോയും വീഡിയോയുമെടുക്കുന്ന ഹംദാന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 14 ദശലക്ഷം ഫോളേവേഴ്സുളള താരമാണ് ദുബായ് കിരീടാവകാശി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.