അബുദബിയിലും ഫുജൈറയിലും മഴയ്ക്ക് സാധ്യത

അബുദബിയിലും ഫുജൈറയിലും മഴയ്ക്ക് സാധ്യത

അബുദബി: യുഎഇയില്‍ ഇന്ന് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ദുബായിലും ഷാർജയിലും അന്തരീക്ഷം മേഘാവൃതമായിരിക്കും. എന്നാല്‍ ചൂട് കൂടും. അന്തരീക്ഷ താപനില 42 ഡിഗ്രി സെല്‍ഷ്യസിനും 46 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. 

കഴിഞ്ഞ ദിവസം അല്‍ ദഫ്രയിലെ ബദാ ദഫയില്‍ ഉച്ചയ്ക്ക് 44.9 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ ഉയർന്ന താപനില. ഇന്ന് ഉച്ചക്ക് ശേഷം ഫുജൈറയിലും അബുദബിയിലും മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.