തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ പരിശീലന ഏജന്‍സിയായ അസാപ് കേരളയും അമ്യൂസിയം ആര്‍ട്ട് സയന്‍സും ചേര്‍ന്നു നടത്തുന്ന ആര്‍ട്ട് അപ്രീസിയേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 14 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു പങ്കെടുക്കാം.
ചരിത്രാതീത ചിത്രങ്ങള്‍ മുതല്‍ മോഡേണ്‍ ആര്‍ട്ട് വരെയുള്ള ദൃശ്യകലകളെ ആഴത്തില്‍ മനസിലാക്കുന്നതിനും ചിത്ര-ശില്‍പ്പങ്ങളെ അനായാസമായി വായിച്ചെടുക്കേണ്ട രീതികള്‍ അറിയുവാനും സഹായിക്കുന്നതാണ് കോഴ്സ്.
പ്രമുഖമായി കണക്കാക്കപ്പെടുന്ന ചിത്ര-ശില്‍പങ്ങളെ വീഡിയോകള്‍, സ്ലൈഡുകള്‍ തുടങ്ങിയവയിലൂടെ അവതരിപ്പിച്ചാണു പരിശീലനം. ശില്‍പ, ചിത്ര, കലാചരിത്ര മേഖലകളിലെ പ്രമുഖരാണു കോഴ്‌സ് നയിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ക്ലാസുകളുണ്ടായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് ഏഴു മുതല്‍ 8.30 വരെ ഓണ്‍ലൈനായാണ് ക്ലാസ്. മൂന്നു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ചിത്രകല, ഡിസൈന്‍, ആര്‍ക്കിടെക്ചര്‍, അനിമേഷന്‍ തുടങ്ങിയ പഠനമേഖലകളില്‍ കോഴ്‌സ് സഹായകമാകും. ഗ്യാലറി, മ്യൂസിയം സന്ദര്‍ശനങ്ങള്‍, സാഹിത്യ- കലാസംബന്ധമായ രചനകള്‍, പഠനങ്ങള്‍, റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്കും അടിസ്ഥാന കലാപരിചയം മുതല്‍ക്കൂട്ടായിരിക്കും.
4000 രൂപയാണ് കോഴ്‌സ് ഫീസ്. വിദ്യാര്‍ഥികള്‍ക്ക് 1500 രൂപ. ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന ആദ്യ ബാച്ചിലേക്ക് ആഗസ്റ്റ് 15 ന് മുമ്പ് അസാപ് കേരളയുടെ https://asapkerala.gov.in/course/introduction-to-art-appreciation-course/ എന്ന പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8589061461
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.